വാക്‌സിന്‍ സ്വീകരിച്ചവര്‍ ധാരാളമായി വെളളം കുടിക്കണമെന്ന് പഠനങ്ങള്‍

തിരുവനന്തപുരം : കോവിഡ് പ്രതിരോധ വാകിസിന്‍ സ്വീകരിച്ചവര്‍ ധാരാളമായി വെളളം കുടിക്കണെന്ന് ആരരോഗ്യ പ്രവര്‍ത്തകര്‍. ശരീരത്തിലെ നിര്‍ജ്ജലീകരണമുണ്ടായാല്‍ കുത്തിവയ്ക്കപ്പെട്ട ഭാഗത്ത് വേദനയും അസ്വസ്ഥതയും അനുഭവപ്പെടാന്‍ ഇടയാക്കും. വെളളം മാത്രമല്ല പച്ചക്കറി ജ്യൂസുകള്‍ , പഴങ്ങളുടെ ജ്യൂസുകള്‍, ജലാംശം കൂടുതലടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം നന്നായി കഴിക്കണമെന്നും ഇതുസംബന്ധിച്ചുളള പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പ്രതിരോധ ശേഷിയടക്കം ആരോഗ്യത്തിന്റെ അടിസ്ഥാനപരമായ മിക്ക കഴിവുകളെയും ശരീരത്തിലെ ജലാംശം നേരിട്ട് ബാധിക്കുന്നുണ്ട്. അതിനാല്‍ വാക്‌സിന്‍ എടുക്കുന്നതിന് ഒന്നോരണ്ടോ ദിവസം മുമ്പും അതിനുശേഷവും മദ്യപിക്കുന്നത് നല്ലതല്ല. വാക്‌സിനേഷന് മുമ്പും ശേഷവും രാത്രിയില്‍ നന്നായി ഉറങ്ങാന്‍ ശ്രദ്ധിക്കണം. നന്നായി ഉറങ്ങിയെങ്കില്‍ മാത്രമേ പ്രതിരോധ വ്യവസ്ഥ രോഗങ്ങളോട് പോരാടാന്‍ സജ്ജമാകൂ. ഒറ്റ രാത്രിയിലെ ഉറക്കം മോശമായാല്‍ തന്നെ പ്രതിരോധ ശേഷി എഴുപത് ശതമാനത്തോളം ഫലപ്രദമല്ലാതെ വരാന്‍ സാധ്യതയുണ്ടെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →