എന്‍ഡിഎ നല്ല മുന്നേറ്റം കാഴ്ച വയ്ക്കുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: നല്ല വിജയ പ്രതീക്ഷയുണ്ടെന്നും നല്ല മുന്നേറ്റം എന്‍ഡിഎ കാഴ്ച വയ്ക്കുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ പറഞ്ഞു. വോട്ടെണ്ണൽ ദിവസം രാവിലെ തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്ര സന്ദർശനം നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

നേരത്തെ പ്രതീക്ഷിച്ച സീറ്റുകള്‍ എല്ലാം ലഭിക്കും. ശക്തമായ മൂന്നാം ബദല്‍ കേരളത്തില്‍ ഉയര്‍ന്നുവരും. എല്‍ഡിഎഫിനും യുഡിഎഫിനും ഒരു ബദലിനായി ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. എക്‌സിറ്റ് പോളുകള്‍ പരസ്പര ബന്ധമില്ലാത്തവയാണെന്നും എന്‍ഡിഎ കേരളത്തില്‍ വളരെ ശക്തമായ സാന്നിധ്യമായിരിക്കുമെന്നും കെ സുരേന്ദ്രന്‍.

അതേസമയം പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും എല്‍ഡിഎഫിന് വളരെ വിജയ സാധ്യതയുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.

വോട്ടെണ്ണല്‍ ദിവസം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി പള്ളിയില്‍ പ്രാത്ഥിക്കാനെത്തി. മാധ്യമങ്ങളോട് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചില്ല. അമ്പലത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →