കേരളത്തില്‍ ആദ്യമായി ഓക്‌സിജന്‍ പാര്‍ലറുകള്‍ തുറക്കുന്നു

കോട്ടയം: വീടുകളില്‍ കഴിയുന്ന കോവിഡ്‌ രോഗികള്‍ക്കായി ഓക്‌സിജന്‍ പാര്‍ലറുകള്‍ തുറക്കുന്നു. രക്തത്തിലെ ഓക്‌സിജന്‍ നില പരിശോധിക്കന്നതിനും ആവശ്യമെങ്കില്‍ ലഭ്യമാക്കുന്നതിനും ആയിട്ടാണ്‌ പാര്‍ലറുകള്‍. കേരളത്തില്‍ ആദ്യത്തെ ഓക്‌സിജന്‍ പാര്‍ലര്‍ മണര്‍കാട്‌ സെന്‍റ് മേരീസ്‌ പളളി ഓഡിറ്റോറിയത്തിലെ സിഎഫ്‌എല്‍ടിസിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കളക്ടര്‍ എം അഞ്‌ജന ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പോലീസ്‌ മേധാവി ഡി ശില്‍പ സന്നിഹിതയായിരുന്നു.

കോവിഡ്‌ രോഗികളില്‍ ഭൂരിഭാഗം പേരും വീടുകളില്‍ കഴിയുന്ന സാഹചര്യം പരിഗണിച്ചാണ്‌ പ്രാദേശിക തലത്തില്‍ പാര്‍ലറുകള്‍ ഒരുക്കുന്നതെന്ന്‌ ജില്ലാ കളക്ടര്‍ പറഞ്ഞു. ഓക്‌സിജന്‍ നിലയില്‍ പെട്ടെന്ന്‌ വ്യതിയാനം ഉണ്ടായാല്‍ ചികിത്സ ലഭിക്കാന്‍ താമസമുണ്ടായേക്കുമെന്ന ആശങ്ക അകറ്റാനും ഇതുപകരിക്കും. വീട്ടില്‍ കഴിയുന്ന കോവിഡ്‌ ബാധിതര്‍ പ്രോട്ടോകോള്‍ പാലിച്ച്‌ പാര്‍ലറില്‍ എത്തിയാല്‍ പരിശോധന നടത്താനും ആവശ്യമെങ്കില്‍ ഓക്‌സിജന്‍ സ്വീകരിക്കാനും കഴിയും. 24 മണിക്കൂറും ഓക്‌സിജന്‍ ലഭ്യമാക്കാന്‍ കഴിയുന്ന കോണ്‍സന്‍ട്രേറ്റര്‍ മെഷീന്‍ ആണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. ഒരുമിനിറ്റില്‍ 5 ലിറ്റര്‍ ഓക്‌സിജന്‍ (93 ശതമാനം) ലഭ്യമാക്കാന്‍ കഴിയും. അന്തരീക്ഷത്തിലെ ഓക്‌സിജന്‍ ആണ്‌ യന്ത്രത്തില്‍ ശേഖരിക്കുന്നത്‌. അതുകൊണ്ടുതന്നെ സ്‌റ്റോക്ക്‌ തീര്‍ന്നുപോകുന്ന സാഹചര്യമില്ല. സജ്ജീകരിക്കുന്നതി്‌ന്‌ 50,000രൂപയോളം ചെലവുവരും.

കോവിഡ്‌ രോഗി പര്‍ലറില്‍ എത്തി രണ്ടുമിനിറ്റ്‌ വിശ്രമിച്ചശേഷം ആദ്യം പള്‍സ്‌ ഓക്‌സി മീറ്റര്‍ ഉപയോഗിച്ച്‌ രക്തത്തിലെ ഓക്‌സിജന്‍ നില പരിശോധിക്കും. ഇത്‌ 94 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ ഓക്‌സിജന്‍ പാര്‍ലര്‍ ഉപയോഗിക്കേണ്ടതില്ല.എന്നാല്‍ 94 ശതമാനത്തില്‍ കുറവാണെങ്കില്‍ കിയോസ്‌കിനുളളില്‍ ഓക്‌സിജന്‍ മാസ്‌ക്‌ സാനിറ്റൈസ്‌ ചെയ്‌തശേഷം മൂക്കും വായും മൂടുന്ന രീതിയി്‌ല്‍ ധരിച്ച്‌ മെഷീന്‍ ഓണ്‍ ചെയ്‌താല്‍ മെഷീനില്‍ നിന്ന് ഓക്‌സിജന്‍ ലഭിച്ചുതുടങ്ങും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →