റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: സംസ്ഥാനത്തേക്ക് വരാന്‍ ആര്‍.റ്റി.പി.സി.ആര്‍. പരിശോധന നിര്‍ബന്ധം

April 28, 2021 - 8:13 pm

ആലപ്പുഴ: സംസ്ഥാനത്തേക്ക് വരുന്ന രാജ്യാന്തര യാത്രക്കാര്‍ ആര്‍.റ്റി.പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. പരിശോധനാ ഫലം അറിയുന്നത് വരെ വീട്ടില്‍ റൂം ക്വാറന്റയിനില്‍ കഴിയണം. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് 14 ദിവസം കൂടി സ്വയം നിരീക്ഷിക്കണം.

സംസ്ഥാനത്തിന് പുറത്തു നിന്നും ബിസിനസ് ആവശ്യങ്ങള്‍ക്കുള്‍പ്പെടെ വരുന്ന അന്തര്‍ സംസ്ഥാന യാത്രക്കാര്‍ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. 48 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍.റ്റി.പി.സി.ആര്‍.നെഗറ്റീവ് പരിശോധനാ ഫലം കയ്യില്‍ കരുതണം. പരിശോധന നടത്താത്തവര്‍ സംസ്ഥാനത്തെത്തിയ ഉടന്‍ ആര്‍.റ്റി.പി.സി.ആര്‍ പരിശോധന നടത്തണം. ഫലം അറിയുന്നതു വരെ റൂം ക്വാറന്റയിന്‍ കഴിയണം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കില്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിക്കണം. ടെസ്റ്റ് ചെയ്യാത്ത പക്ഷം 14 ദിവസം മുറിയ്ക്കുള്ളില്‍ ക്വാറന്റയിനില്‍ കഴിയണം. ലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ പരിശോധന നടത്തുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *