റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോലീസുകാരന്റെ മൃതദേഹം അഴുകിയനിലയില്‍

April 27, 2021 - 8:44 am

വിഴിഞ്ഞം : പോലീസുകാരന്റെ മൃതദേഹം അഴുകിയ നിലയില്‍ വീട്ടില്‍ കണ്ടെത്തി. കാഞ്ഞിരംകുളം സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ വി ആര്‍ ഷിബു(50) വിന്റെ മൃതദേഹമാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തിന് കുറഞ്ഞത് 5 ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന. തിരുപുറം ഷീലാഭവനില്‍ പരേതനായ വര്‍ഗീസിന്റെ മകനാണ്.

അടച്ചുപൂട്ടിയ നിലയിലായിരുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് പോലീസ് എത്തി വീട് തുറന്നപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. കഴിഞ്ഞ പത്തുവര്‍ഷമായി ഭാര്യയുമായി അകന്നുകഴിയുകയാണ് ഷിബു. ഹൃദയ സംബന്ധമായ അസുഖമുളള ഷിബു മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 30 മുതല്‍ ഇയാള്‍ മെഡിക്കല്‍ ലീവിലായിരുന്നു. ഹൃദയ സംബന്ധമായ അസുഖമാകാം മരണ കാരണമെന്നാണ് പ്രാഥമീക നിഗമനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *