ദില്ലി: 18നും 45നും ഇടയില്‍ പ്രയമുളളവര്‍ക്ക് വാക്സിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വന്ന അറിയിപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ തിരുത്ത്. മെയ് 1 ന് ആരംഭിക്കുന്ന പുതിയ ഘട്ട വാക്സിനേഷന് സര്‍ക്കാര്‍ കേന്ദ്രങ്ങളിലും ലഭിക്കുമെന്നാണ് തിരുത്ത്. സ്വകാര്യ ആശുപത്രികളില്‍ മാത്രമേ വാക്സിന് ലഭ്യമാവൂ എന്നായിരുന്നു നേരത്തെ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇത് തിരുത്തിയ കേന്ദ്രം സംസ്ഥാനങ്ങള്‍ നേരിട്ടുവാങ്ങുന്ന വാക്സിന് മാത്രം സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിതരണം ചെയ്യാമെന്ന് പുതിയ അറിയിപ്പില്‍ പറയുന്നു.
വാക്സിന് സ്വീകരിക്കാനായി കോവിന്‍ ആപ്പ് (https.//www.cowin.gov.in/home) വഴി അല്ലെങ്കില്‍ വെബ്സൈറ്റ് വഴി ജനങ്ങള്‍ക്ക രജിസ്റ്റര്‍ ചെയ്യാം. 2021 ഏപ്രില്‍ 28 ബുധനാഴ്ച മുതല്‍ യുവജനങ്ങള്‍ക്ക് വാക്സിനായി രജിസ്റ്റര്‍ ചെയ്യാം. മെയ് 1 ശിയാഴ്ച മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ അല്ലെങ്കില്‍ സംസ്ഥാനം വാങ്ങിയ വാക്സിിനുണ്ടെങ്കില് അത് സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും ലഭ്യമാകും. സ്വകാര്യ ആശുപത്രികള്‍ വഴി വാക്സിന് സ്വീകരിക്കുന്നവര്‍ സ്വന്തം കയ്യില്‍ നിന്ന് പണം ചെലവഴിക്കേണ്ടിവരും.
സ്വകാര്യ മേഖലയില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിന് 600 രൂപയ്ക്കും,ഭാരത് ബയോടെക്കിന്റെ കൊവാക്സിന് 1200 രൂപക്കുമാണ് കൊടുക്കുക എന്നാണ് കമ്പനികള്‍ അറിയിച്ചിരിക്കുനന്ത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ മേഖലയിലും വാക്സിന് കൊടുക്കുന്നതില്‍ ആശയ കുഴപ്പം തുടരുകയാണ്. കമ്പനികളി്ല്‍ നിന്ന് നേരിട്ട വാക്സിന് വാങ്ങാന്‍ വിവിധ സംസ്ഥനങ്ങള്‍ ചര്‍ച്ചകള്‍ തുടങ്ങിയെങ്കിലും വാക്സിന് കൊടുക്കുന്ന കാര്യത്തില്‍ കമ്പനികള്‍ കൃത്യമായ ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നാണ് അറിയുനന്ത്. മെയ് 15 വരെയെങ്കിലും കമ്പനികളില്‍ നിന്ന് വാക്സിന് കിട്ടാന്‍ സാധ്യത ഇല്ലെന്നാണ് രാവിലെ മാധ്യമങ്ങളെ കണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങലിലെ ആരോഗ്യ മന്ത്രിമാര്‍ അറിയിച്ചത്. . വാക്സിനേഷന് സ്വകാര്യ മേഖലയില്‍ നടക്കുമ്പോള്‍ 45 വയസിന് മുകളില്‍ പ്രായമുളളവരുടെ വാക്സിനേഷന് സര്‍ക്കാര്‍ ആശുപത്രികളില്‍ തുടരാനാണ് സാധ്യത

