റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തില്‍നിന്നുളള രാജ്യസഭാംഗങ്ങളായി വി. ശിവദാസന്‍,ജോണ്‍ ബ്രിട്ടാസ്, പിവി അബ്ദുള്‍വഹാബ് എന്നിവര്‍

April 24, 2021 - 10:55 am

തിരുവനന്തപുരം: സിപിഎമ്മിലെ ഡോ.വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ് , മുസ്ലീം ലീഗിലെ പിവി അബ്ദുള്‍ വഹാബ് എന്നിവരെ കേരളത്തില്‍ നിന്നുളള രാജ്യസഭാ സ്ഥാനാര്‍ത്ഥികളായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ഒഴിവിലേക്ക് മൂന്നുപേര്‍ മാത്രം പത്രിക സമര്‍പ്പിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഒഴിവാക്കി വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു.

മൂവരും രാജ്യസഭാംഗങ്ങളായി വിജയിച്ചെന്ന സര്‍ട്ടിഫിക്കറ്റ് വരണാധികാരി കൂടിയായ നിയമസഭാ സെക്രട്ടറി എസ്.വി.ഉണ്ണികൃഷ്ണന്‍ നായര്‍ കൈമാറി. ഇവര്‍ക്ക് രാജ്യ സഭാംഗങ്ങളായി സത്യ പ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുക്കാം. ആറുവര്‍ഷമാണ് കാലാവധി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *