കോവിഡ് വ്യാപനം തീവ്രം’ കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് വ്യാപനം സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുരുവട്ടൂർ, ചേമഞ്ചേരി, കായണ്ണ, ചെങ്ങോട്ടുകാവ്, പെരുമണ്ണ, വേളം, ചേളന്നൂർ, അരിക്കുളം, തലക്കുളത്തൂർ, ഏറാമല,ചക്കിട്ടപ്പാറ, ഒളവണ്ണ പഞ്ചായത്തുകളിലാണ് 20/04/21 ചൊവ്വാഴ്ച മുതൽ 144 പ്രഖ്യാപിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയാകുന്നതു വരെ നിരോധനാജ്ഞ തുടരും. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ 5 പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ല.

കഴിഞ്ഞ ഒരാഴ്ചയായി ശരാശരി 25 ശതമാനത്തിലധികം കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളാണിത്.  ആരാധനാലയങ്ങളിലും വിവാഹങ്ങളുൾപ്പെടെയുള്ള ചടങ്ങുകളിലും 5 പേരിൽ കൂടുതൽ പങ്കെടുക്കരുത്. അവശ്യ സർവീസുകളൊഴികെയുള്ള കടകൾ വൈകിട്ട് 7ന് അടയ്ക്കണം. ഹോട്ടലുകളും 7ന് അടയ്ക്കണം. 9 വരെ പാഴ്സൽ നൽകാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →