1000 രൂപ ധനസഹായം: നടപടികള്‍ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനങ്ങളിലെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ മുഴുവന്‍ അംഗങ്ങള്‍ക്കും 1000 രൂപ വീതം നല്‍കുവാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു. മത്സ്യ തൊഴിലാളികള്‍ക്ക് 2000 രൂപയും അനുബന്ധ മത്സ്യ തൊഴിലാളികള്‍ക്ക് 1000 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ലോക്ക്ഡൗണ്‍ കാലത്ത് മുഴുവന്‍ തൊഴിലാളികള്‍ക്കും 1000 രൂപ വെച്ചാണ് സഹായം നല്‍കുന്നത്. മത്സ്യ തൊഴിലാളികള്‍ക്കുള്ള ധനസഹായം ഇന്ന് മുതല്‍ ആരംഭിക്കുമെന്നും ക്ഷേമനിധി ബോര്‍ഡില്‍ അംഗമല്ലാത്തവര്‍ തദ്ദേശവകുപ്പിനെ ആശ്രയിക്കണമെന്നും അറിയിച്ചിട്ടുണ്ട്. തൊഴില്‍ വകുപ്പിനു കീഴിലില്‍ 16 ക്ഷേമനിധി ബോര്‍ഡുകളാണ് ഉള്ളത്. ഇവര്‍ക്കു പുറമേ ക്ഷേത്രകലാകാരന്മാര്‍, വ്യാപാരി വ്യവസായി ക്ഷേമനിധി ബോര്‍ഡ് വിഭാഗങ്ങള്‍ക്കും ധനസഹായം സംബന്ധിച്ച് ഉത്തരവുണ്ടാകും. മാത്രമല്ല സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്തവര്‍ക്കും 1000 രൂപ വീതം നല്‍കുമെന്നും ധനകാര്യ മന്ത്രി തോമസ് ഐസക് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →