റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൂട്ടിക്കിടന്ന വീട്ടില്‍ വന്‍ കവര്‍ച്ച. 20 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി നിഗമനം

April 16, 2021 - 9:24 am

തിരുവില്വമല: പഴമ്പാലക്കോട് കൂട്ടുപാതക്കുസമീപം പൂട്ടിക്കിടന്ന വീട്ടില്‍ വന്‍ കവര്‍ച്ച. 12 പവന്‍ സ്വര്‍ണം, 13 ലക്ഷം രൂപ വിലമതിക്കുന്ന കാമറ, ലെന്‍സുകള്‍, ലാപ്‌ടോപ്, എല്‍ഇഡി ടിവി, 15,000രൂപ എന്നിവയാണ് മോഷണം പോയത്. സഫ മന്‍സിലില്‍ മുഹമ്മദിന്റെ വീട്ടില്‍ 12.04.2021 തിങ്കളാഴ്ച രാത്രിയാണ് കവര്‍ച്ച നടന്നത്. 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

വീടിന്റെ പിറകുവശത്തെ വാതിലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്, ഗൃഹനാഥനായ മുഹമ്മദ് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മുഹമ്മദ് ഭാര്യയോടൊപ്പം ആശുപത്രിയില്‍ അഡ്മിറ്റായത്. സുഹൃത്തിന്റെ മകന്‍ വീട്ടിലെ വളര്‍ത്തുപൂച്ചകള്‍ക്ക് തീറ്റ കൊടുക്കാനായി ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് വാതില്‍ തുറന്ന നിലയില്‍ കാണുന്നത്. തിങ്കളാഴ്ച വൈകുന്നേരം നല്ല മഴ പെയ്തിരുന്നു. വീടിന്റെ മതിലിനോട് ചേര്‍ന്ന് കാല്‍പ്പാടുകള്‍ കാണുന്നുണ്ട്.

പഴയന്നൂര്‍ സിഐജെ നിസാമുദീന്‍,എസ്‌ഐ അജീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പോലീസ് നായ മണംപിടിച്ച് കാല്‍പ്പാടുകള്‍ കണ്ട മതിലിന്റെ അരികിലൂടെ വന്ന് റോഡിലൂടെ ഏറെദൂരം പോയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *