രാജ്യത്ത് കൊവിഡ് വാക്‌സിന് ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിൻ ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ആവശ്യമുള്ള എല്ലാ സംസ്ഥാനങ്ങളിലും വാക്‌സിൻ എത്തിച്ചിട്ടുണ്ട്. സമയബന്ധിതമായി വാക്‌സിൻ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും കേന്ദ്രമന്ത്രി 14/04/21 ബുധനാഴ്ച പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാൻ കൊവിഡ് വാക്സിനേഷൻ ഊർജിതമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി അഞ്ച് പുതിയ കൊവിഡ് വാക്സിനുകൾക്ക് രാജ്യത്ത് ഉടൻ ഉപയോഗ അനുമതി നൽകാനാണ് തീരുമാനം. റഷ്യയുടെ സ്പുട്നിക് ഫൈവ് അടക്കമുള്ള വാക്സിനുകൾക്കാണ് കേന്ദ്രം അനുമതി നൽകുക. ഒക്ടോബറോടെ വാക്സിനുകൾ എത്തിക്കാനാണ് നീക്കം.

നേരത്തേ മഹാരാഷ്ട്ര, പഞ്ചാബ്, ജാർഖണ്ഡ്, ഡൽഹി, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ വാക്സിൻ ക്ഷാമം വെളിപ്പെടുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →