തിരുവനന്തപുരം പാലോട് ചൂടാലില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒരു മരണം, രണ്ട് പേർക്ക് പരിക്കേറ്റു, ഒരാളുടെ നില അതീവ ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് ചൂടാലില്‍ പടക്കശാലയ്ക്ക് തീപിടിച്ച് ഒരു മരണം. പടക്കശാലയിലെ ജീവനക്കാരിയായ സുശീല (58) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇടിമിന്നലേറ്റാണ് തീപിടുത്തമുണ്ടായതെന്നും സൂചന. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തില്‍ പടക്കശാല പൂര്‍ണമായും തകര്‍ന്നു.

14/04/21 ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിയോട് കൂടിയാണ് സംഭവം. തീപിടുത്തം ഉണ്ടായ സമയത്ത് മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സുശീലയുടെ ഭര്‍ത്താവിനും പടക്കശാലയുടെ ഉടമസ്ഥനും ആണ് പരുക്കേറ്റത്. ഒരാളുടെ നില അതീവ ഗുരുതരമെന്നും വിവരം.

Share
അഭിപ്രായം എഴുതാം