തിരുവനന്തപുരം: ബന്ധുനിയമനവിഷയത്തില്‍ മന്ത്രി കെടി ജലീലിനെതിരെയുള്ള ലോകായുക്ത ഉത്തരവ് സര്‍ക്കാരിന് ചോദ്യം ചെയ്യാമെന്ന് എജിയുടെ നിയമോപദേശം. വിധിക്കെതിരെ സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശം. ലോകായുക്ത ഉത്തരവിനെ സർക്കാർ നിയമപരമായി നേരിടാനൊരുങ്ങുന്നതായുളള റിപ്പോർട്ടുകൾ 14/04/21 ബുധനാഴ്ച രാവിലെയാണ് പുറത്തുവന്നത്.
ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവെന്നും എജി അഭിപ്രായപ്പെട്ടിട്ടുണ്ട്. ലോകായുക്തയുടെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ട്. സിവില്‍ കോടതി സ്വീകരിക്കേണ്ടത് പോലെയുള്ള നടപടിക്രമങ്ങളാണ് ലോകായുക്തയും പാലിക്കേണ്ടത്. മന്ത്രിയെ നീക്കണമെന്ന നിര്‍ദേശം അത്ര ലളിതമായി എടുക്കാവുന്നതല്ല. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗം കൂടി കേള്‍ക്കണമായിരുന്നു. ഇതൊന്നും പാലിക്കാതെയാണ് ലോകായുക്ത വിധി പ്രസ്താവന നടത്തിയതെന്നും നിയമോപദേശത്തില്‍ എജി നിയമോപദേശത്തില്‍ വ്യക്തമാക്കി.
13/04/21 ചൊവ്വാഴ്ചയാണ് ബന്ധുനിയമന വിഷയത്തിലെ ലോകായുക്ത വിധിയെ തുടര്‍ന്ന് മന്ത്രി സ്ഥാനം കെടി ജലീല്‍ രാജിവച്ചത്.

