റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിദിന കോവിഡ് സ്ഥിരീകരണം , രാജ്യം സർവകാല റെക്കോർഡിൽ

April 14, 2021 - 12:05 pm

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു. പ്രതിദിനം സ്ഥിരീകരിക്കുന്ന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം ആശങ്ക ഉയര്‍ത്തുന്നതാണ്. 13/04/21 ചൊവ്വാഴ്ച വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനിടെ 1,84,372 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഇത്രയധികം പോസിറ്റീവ് കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും.

1,38,73,825 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 1027 പേര്‍ കൊവിഡ് രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഇതോടെ രാജ്യത്തെ കൊവിഡ് മരണ നിരക്ക് 1,72,085 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 82,339 പേര്‍ രോഗമുക്തരായി. 1,23,36,036 പേരാണ് ഇതുവരെ രോഗത്തില്‍ നിന്നും മുക്തി നേടിയത്. 13,65,704 രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി നിലവില്‍ കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *