കെഎം ഷാജിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ വിദേശകറന്‍സികള്‍ കുട്ടികളുടെ ശേഖരമെന്ന്

കോഴിക്കോട്: അനധികൃത സ്വത്ത് സസമ്പാദന കേസില്‍ കെഎം ഷാജി എംഎല്‍എയുടെ വീട്ടില്‍ പരിശോധന നടത്തിയ വിജിലന്‍സ് വിദേശ കറന്‍സികള്‍ കണ്ടെത്തി. കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിലാണ് പരിശോധന നടത്തിയത് . ഇതില്‍ കണ്ണൂരിലെ വീട്ടില്‍ നിന്നും 50 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. കോഴിക്കോട്ടെ വീട്ടില്‍ നിന്നാണ് വിദേശ കറന്‍സികള്‍ കണ്ടെടുത്തത്. കുട്ടികളുടെ ശേഖരമാണിതെന്നാണ് ഷാജിയുടെ വിശദീകരണം. മഹസറില്‍ രേഖപ്പെടുത്തിയശേഷം ഇത് വീട്ടില്‍തിരികെ വെച്ചു.

ഇതോടൊപ്പം ഇതേ വീട്ടില്‍ നിന്നുതന്നെ 72 രേഖകളും 39,000രൂപയും 50 പവന്‍ സ്വര്‍ണവും കണ്ടെടുത്തു. എംഎല്‍എ ആയതിനുശേഷം 28 തവണയാണ് ഷാജി വിദേശയാത്ര നടത്തിയത്. ഇതിന്റെ രേഖകളും കണ്ടെടുത്തിട്ടുണ്ട്. റെയിഡ് സംബന്ധിച്ച വിവരങ്ങളുടെ റിപ്പോര്‍ട്ട് ഡിവൈഎസ്പി ജോണ്‍സണ്‍ കോടതിയില്‍ സമര്‍പ്പിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →