മാങ്കുളം ആറാം മൈലിലെ തൂക്കുപാലം പുനര്‍ നിര്‍മ്മിച്ചു

അടിമാലി : പ്രളയം തകര്‍ത്ത മാങ്കുളം ആറാം മൈലിലെ തൂക്കുപാലം പുനര്‍ നിര്‍മ്മിച്ചു. ജോര്‍ജ്യന്‍ പളളിക്കുസമീപം നല്ലതണ്ണിയാറിന് കുറുകെ നിര്‍മ്മിച്ചിരുന്ന പാലമാണ് പ്രളയത്തില്‍ തകര്‍ന്നത്. ആട്ടുപാലമെന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന പഴയ തൂക്കുപാലമാണ് പ്രദേശവാസികള്‍ അക്കരയിക്കരയെത്താന്‍ ഉപയോഗിച്ചിരുന്നത്.

മാങ്കുളത്തെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രം കൂടിയായിരുന്നു ഈ തൂക്കുപാലം . പാലത്തില്‍ കയറി ചിത്രം പകര്‍ത്താനും പുഴയുടെ ഭംഗി ആസ്വദിക്കാനും നിരവധി സഞ്ചാാരികള്‍ ഇവിടെയെത്തിയിരുന്നു. എന്നാല്‍ പ്രളയകാലത്ത് പാലം തകര്‍ന്നതോടെ നാട്ടുകാരുടെ യാത്രാ മാര്‍ഗം ഇല്ലാതായി . ഒപ്പം പ്രദേശത്തിന്റെ വിനോദ സഞ്ചാര മേഖലക്കും മങ്ങലേറ്റു. പിന്നീട് പാലം പുനര്‍ നിര്‍മ്മിക്കാന്‍ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു.

ഇരുവശത്തും വലിയ കോണ്‍ക്രീറ്റ് തൂണുകളില്‍ സ്ഥാപിച്ച് അതിന്‍മേലാണ് തൂക്കുപാലം ബന്ധിപ്പിച്ചിട്ടുളളത്. പാലത്തിന് 54 മീറ്റര്‍ നീളമുണ്ട്. പുഴ കരകവിഞ്ഞാലും അതിജീവിക്കാന്‍ കഴിയുംവിധം ഉയരത്തിലാണ് പുതിയ തൂക്കുപാലത്തിന്റെ നിര്‍മ്മാണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →