അരംകോ ശുദ്ധീകരണശാലകള്‍ക്ക് നേരെയെടക്കം വിവിധ സ്ഥലങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി ഹൂതി ഗ്രൂപ്പുകള്‍

ദുബായ്: സൗദി അരംകോ ശുദ്ധീകരണശാലകള്‍ക്ക് നേരെയെടക്കം വിവിധ സ്ഥലങ്ങളില്‍ വ്യോമാക്രമണം നടത്തിയതായി യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂതി ഗ്രൂപ്പുകള്‍.

ജുബെയ്‌ലിലെയും ജെദ്ദയിലെയും ശുദ്ധീകരണശാലകള്‍ക്ക് നേരെയടക്കമാണ് 17 ഡ്രോണുകളും രണ്ട് ബാലിസ്റ്റിക് മിസൈലുകളുമടക്കമുള്ള ആക്രമണം നടത്തിയതെന്ന് ഹൂതി ഗ്രൂപ്പുകള്‍ 12/04/21 തിങ്കളാഴ്ച അറിയിച്ചു.

അതേസമയം സംഭവത്തില്‍ പ്രതികരിക്കാന്‍ സൗദി തയ്യാറായിരുന്നില്ല. സൗദിയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അരംകോയ്ക്ക് നേരെ ആക്രമണമുണ്ടായോ ഇല്ലയോ എന്നും സൗദി സ്ഥിരീകരിച്ചിട്ടില്ല. ഉടന്‍ തന്നെ വിവരങ്ങള്‍ അറിയിക്കാമെന്ന് മാത്രമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കടക്കം സൗദി മറുപടി നല്‍കിയിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →