മഹാരാഷ്ട്രയിലേക്കുള്ള വാക്‌സിന്‍ വിതരണം വേഗത്തിലാക്കിയില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് സ്വാഭിമാനി ഷേട്കരി സഘ്തന

മുംബൈ: മഹാരാഷ്ട്രയിലേക്കുള്ള വാക്‌സിന്‍ വിതരണം വേഗത്തിലാക്കിയില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് വാക്‌സിന്‍ വിതരണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് സ്വാഭിമാനി ഷേട്കരി സഘ്തന നേതാവ് രാജു ഷെട്ടി. മഹാരാഷ്ട്രയിലെ വാക്‌സിന്‍ ദൗര്‍ലഭ്യത്തിന് ഒരാഴ്ച കൊണ്ട് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം പ്രധാനമന്ത്രി ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് കത്തയച്ചു.

‘ഒരാഴ്ച കാത്തുനില്‍ക്കും. മഹാരാഷ്ട്രയിലേക്കുള്ള വാക്‌സിന്‍ വിതരണം വര്‍ധിപ്പിച്ചില്ലെങ്കില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടയും’, ഷെട്ടി പറഞ്ഞു.

വാക്‌സിന്‍ ലഭിക്കാത്തതില്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ ദേഷ്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരില്‍ പകുതി പേരും മഹാരാഷ്ട്രയില്‍ നിന്നുള്ളവരായിട്ടും വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രം അനാസ്ഥ കാണിക്കുന്നത് നിര്‍ഭാഗ്യമാണെന്നും ഷെട്ടി കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →