സിനിമ വിടുമെന്ന് കമല്‍ ഹാസന്‍

ചെന്നൈ: രാഷ്ട്രീയ പ്രവര്‍ത്തനത്തിനു തടസമാണെന്നു തോന്നിയാല്‍ അഭിനയം നിര്‍ത്തുമെന്നു മക്കള്‍ നീതി മയ്യം നേതാവ് കൂടിയായ സൂപ്പര്‍താരം കമല്‍ ഹാസന്‍. ജനങ്ങളെ സേവിക്കുന്നതിനാണു പ്രാധാന്യംനല്‍കുന്നതെന്ന് അദ്ദേഹം കോയമ്പത്തൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എം.എല്‍.എ. ആയിരുന്നപ്പോഴും എം.ജി.ആര്‍. സിനിമകളില്‍ അഭിനയിക്കുമായിരുന്നു. ആ മാതൃകയാണു പിന്തുടരാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, അഭിനയം തടസമാകുമെങ്കില്‍ അത് അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →