എൽ ഡി എഫ് പിൻതുണ വേണ്ട, മുല്ലപ്പള്ളിയെ തളളി ഉമ്മൻ ചാണ്ടി

കോട്ടയം: മഞ്ചേശ്വരം മണ്ഡലത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ് പിന്തുണ തേടിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ഉമ്മന്‍ചാണ്ടി. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫിന് സാധിക്കുമെന്നും കഴിഞ്ഞ തവണ സാധിച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി 05/04/21 തിങ്കളാഴ്ച പറഞ്ഞു.

ബിജെപിയുമായി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അവരെ പരാജയപ്പെടുത്തക എന്നത് കോണ്‍ഗ്രസിന്റെ മുഖ്യ ലക്ഷ്യമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആര്‍എസ്എസിനും ബിജെപിക്കുമെതിരേ മഞ്ചേശ്വരത്ത് എല്‍ഡിഎഫുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണെന്നും യുഡിഎഫിനെ പിന്തുണയ്ക്കാന്‍ എല്‍ഡിഎഫ് തയ്യാറുണ്ടോയെന്നാണ് അറിയേണ്ടതെന്നും കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

Share
അഭിപ്രായം എഴുതാം