രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവർക്കും കോവിഡ്

തിരുവനന്തപുരം ഏപ്രിൽ 6: രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെയെല്ലാം സ്രവം പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും അടുത്തിടപെട്ടവരുടെ സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനം. രോഗം ലക്ഷണം പുറമേക്ക് പ്രകടിപ്പിക്കാത്തവരില്‍ നിന്ന് രോഗം കണ്ടെത്തുന്നതിന് മുമ്പ് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ ഇടയുണ്ടെന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നു.

നിസാമുദ്ദീനിലെ തബ് ലീഗ് ആസ്ഥാനത്ത് പോയി തിരിച്ചെത്തിയ നാല് കോഴിക്കോട് സ്വദേശികളുടെ പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇവര്‍ക്ക് ആര്‍ക്കും പ്രത്യക്ഷത്തില്‍ കോവിഡ് 19 രോഗലക്ഷണങ്ങളില്ല. രോഗം സ്ഥിരീകരിച്ചശേഷം ഇത് തന്നെയാണ് സാഹചര്യം. സമാനമാണ് പത്തനംതിട്ടയിലെ വിദ്യാര്‍ത്ഥിനിയുടേയും അവസ്ഥ. ഡല്‍ഹിയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥിനി വീട്ടില്‍ നീരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് ഒന്നും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. ഡെല്‍ഹി ഹോട്ട്സ്പോട്ടായതിനാല്‍ ശ്രവം പരിശോധിച്ചപ്പോഴാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. പ്രതിരോധശക്തി കൂടുതലുള്ള ഒരു വിഭാഗം ഇത്തരത്തില്‍ രോഗ ലക്ഷണങ്ങള്‍ പുറമേക്ക് കാട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. പക്ഷേ അപ്പോഴും ഇവരില്‍ രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പേ സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്ക് പടരാനിടയുണ്ട്. അതിനാല്‍ ഇത്തരം രോഗികളുമായി ഇടപഴകിയ എല്ലാവരുടേയും ശ്രവം പരിശോധനയ്ക്ക് വിധേയമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

സമാനമായ കേസ് റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് തമിഴ്നാട് ഇത് പ്രത്യേകം പഠിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.


‎‎‎

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →