9 ഒക്ടോബർ 2026
പിണറായിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുവാൻ ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കെ പരാതിക്കാരനായ ഷാജഹാൻ കേസിനെ പറ്റിയും പിണറായിയെ പറ്റിയും പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ പങ്കിനെപ്പറ്റിയും ഇങ്ങനെ പ്രതികരിക്കുന്നു.
“സെറ്റിൽമെന്റ് ബോർഡിന്റെ ഓർഡറിൽ പിണറായി വിജയന്റെ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ടിട്ടുള്ള ആരോപണങ്ങൾ അതിന്റെ വിശദാംശങ്ങൾ ഉയർന്നു വന്നതിനു ശേഷം ഇന്നീ നിമിഷം വരെ സിപിഎമ്മും പിണറായി വിജയനും ഉൾപ്പെടെയുള്ളവർ പറഞ്ഞുകൊണ്ടിരുന്നത് ഇത് കെട്ടിച്ചമച്ച കേസാണ്, ഇതിൽ തെളിവിന്റെ ഒരു കണിക പോലുമില്ല. ഇത് പിണറായി വിജയനെ പിന്നെ കുറ്റക്കാരനാക്കി ജയിലിൽ അടക്കാൻ വേണ്ടി നടത്തുന്ന രാഷ്ട്രീയമായിട്ടുള്ള ഇഡിയുടെ അല്ലെങ്കിൽ മോദി സർക്കാരിന്റെ അല്ലെങ്കിൽ നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും തീരുമാനപ്രകാരം നടത്തുന്ന ഒരു ആക്രമണമാണ്, എന്നാണ് സിപിഎം ഇതുവരെ പറഞ്ഞുകൊണ്ടിരുന്നത്.
ഈ വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലും അതിനുശേഷം നടക്കുന്ന ജില്ലാ കമ്മിറ്റി യോഗങ്ങളിൽ എല്ലാം ഈ വാദമാണ് സിപിഎം നിരന്തരമായി ഉന്നയിച്ചു പോകുന്നത് എന്നാൽ ഇന്നത്തെ കേരളത്തിലെ പരമോന്നത നീതിപീഠമായിട്ടുള്ള കേരള ഹൈക്കോടതിയുടെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിലുള്ള വിധിയിൽ നിന്ന് തെളിയുന്നത് സിപിഎമ്മും പിണറായി വിജയനും അവരുടെ കേന്ദ്ര നേതൃത്വവും അവരുടെ പോളിറ്റ് ബ്യൂറോയും ഉൾപ്പെടെയുള്ളവർ ഈ കേസുമായി ബന്ധപ്പെട്ട് പറഞ്ഞിരുന്ന വാദമുഖങ്ങൾ മുഴുവൻ അടപടലം പൊളിഞ്ഞു എന്നതാണ്. ഈ വിധിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു വശം എന്ന് പറയുന്നത്.
നമുക്കറിയാം, 2023 നു ശേഷം ഈ ഈ കേസ് കോടതിയിൽ വരുന്നത് തടയാനും തടസ്സപ്പെടുത്താനും തള്ളിക്കാനും വേണ്ടി വിജയന്റെയും മകൾക്കും വേണ്ടിയിട്ട് കരിമണൽ കർത്താവിന്റെ കമ്പനി ആയിട്ടുള്ള സിഎംആർഎൽ നിരന്തരമായിട്ടുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. കേരള ഹൈക്കോടതിയിൽ ഒന്നിലധികം തവണ സിഎംആറിൽ കേസുമായിപ്പോയി.
ഡൽഹി ഹൈക്കോടതിയിൽ ഇപ്പോഴും ഒരു കേസ് ഒരു പത്തു മുപ്പതു പ്രാവശ്യം തള്ളി മാറ്റിവെച്ചിട്ട് കിടപ്പുണ്ട് ആ കേസുകളെല്ലാം വിജയനും മകൾക്കും വേണ്ടി സിഎംആറിൽ ഈ കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ വേണ്ടിയിട്ട് നടത്തിയിട്ടുള്ള നീചവും നികർഷവുംമായിട്ടുള്ള ശ്രമങ്ങളായിരുന്നു. പക്ഷേ അപ്പോഴൊന്നും തന്നെ ഒരു കോടതി ഈ വിഷയത്തിലെ ശരിതെറ്റുകൾ, ഈ വിഷയത്തിലെ തെളിവുകൾ, ഈ വിഷയത്തിലെ മൊഴികൾ, അതിൻറെ വിശദാംശങ്ങൾ, 2023 ശേഷം ഇതുവരെ പരിശോധിച്ചിരുന്നില്ല.
എന്നാൽ ഈ വിധിയുടെ പ്രത്യേകത എന്ന് പറഞ്ഞാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിഎംഎൽഎ ആക്ടിലെ 66-2 എന്ന് പറയുന്ന ആ സെക്ഷൻ പ്രകാരം, അവർ പിഎംഎൽഎയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള അന്വേഷണം നടത്തിക്കൊണ്ടിരുന്നതിനിടയിൽ, അഴിമതി നിരോധന നിയമവുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോൾ അതിൽ തെളിവുകൾ ഉണ്ട് എന്ന് മനസ്സിലാക്കി. അതുമായി ബന്ധപ്പെട്ട ഒരു പ്രാഥമിക അന്വേഷണം നടത്തിയിട്ട് അവർ കേരളത്തിലെ പോലീസിന് കോമ്പിറ്റന്റ് അതോറിറ്റി ആയിട്ടുള്ള പോലീസിന് കൊടുത്ത 26 പേജുള്ള ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ് നടന്നത്.
ബഹുമാനപ്പെട്ട കോടതി ആ റിപ്പോർട്ട് വിശദമായി പരിശോധിച്ചു. കാരണം ആ കോടതി ആ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം എന്ന് പോലീസിനോട് പറഞ്ഞിരുന്നു. അതിൻറെ അടിസ്ഥാനത്തിൽ ആ റിപ്പോർട്ട്, 26 പേജുള്ള റിപ്പോർട്ട് കൂലംകഷമായി പഠിച്ചു മനസ്സിലാക്കി അതിൽ പറഞ്ഞിട്ടുള്ള ഓരോ കുറ്റങ്ങളും കോഗ്നിസബിൾ ആണോ, അല്ലയോ എന്ന് വിശദമായി ഇഴകീറി പരിശോധിച്ചതിനു ശേഷമാണ് ഇന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി, ബഹുമാനപ്പെട്ട ഹൈക്കോടതി എന്ന് പറയുമ്പോൾ കേരളത്തിലെ പരമോന്നത നീതിപീഠമാണ് കേരളത്തിലെ ഹൈക്കോടതി, ആ ഹൈക്കോടതി ഇന്ന് എഫ്ഐആർ ഇട്ട് അന്വേഷിക്കണം എന്നും, വിജിലൻസ് ആണ് ഇത് അന്വേഷിക്കേണ്ടത് എന്നും പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കിൽ അതിൻറെ അർത്ഥം ഈ അഴിമതി കേസിൽ വിജയൻ എന്നു പറയുന്ന, സിപിഎമ്മിന്റെ കഴിഞ്ഞ 10 -25 വർഷക്കാലമായി സിപിഎമ്മിനെ ഒരു ഏകാധിപതിയെ പോലെ കൊണ്ടുപോയിരിക്കുന്ന വിജയൻ, ആ വിജയന്റെ മരുമകനും സംസ്ഥാന സെക്രട്ടറിയറ്റ് മെമ്പറും മുൻ പൊതുമരാമത്തെ വകുപ്പ് മന്ത്രിയായിട്ടുള്ള മുഹമ്മദ് റിയാസ്, വിജയന്റെ മകൾ വീണ തായ്ക്കണ്ടി, ഇവരെല്ലാവരും മാസപ്പടി കേസുമായി ബന്ധപ്പെട്ടുകൊണ്ട് അഴിമതി നടത്തിയിരിക്കുന്നു എന്ന് കേരളത്തിലെ ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് അർത്ഥശങ്കക്കിടയില്ലാത്ത വിധം മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ഈ ഒരു തീരുമാനത്തിലേക്ക് കോടതി എത്തിയിരിക്കുന്നത്.
അതുകൊണ്ട് എനിക്ക് പ്രാഥമികമായി പറയാനുള്ളത് പിണറായി വിജയൻ ഉളുപ്പുണ്ട് എന്ന് ഞാൻ പറയില്ല, കാരണം പിണറായവിജൻ ഉളുപ്പില്ല എന്ന് ലാവലിൻ കേസ് വന്നപ്പോൾ തന്നെ നമ്മൾ കണ്ടതാണ്. ലാവലിൻ കേസിൽ ഒൻപതാം പ്രതിയായിരുന്ന പിണറായി വിജയൻ കേരളത്തിലെ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയായി വർഷങ്ങളോളം തുടർന്ന് നമ്മൾ കണ്ടതാണ്.
അതുകൊണ്ട് പിണറായി വിജയൻ ഉളുപ്പും ലജ്ജയും ഇല്ലാത്ത ഒരു നേതാവായതുകൊണ്ട് അയാൾ രാജി വെച്ച് ഒഴിഞ്ഞു പോകും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. എനിക്ക് പറയാനുള്ളത് സിപിഎമ്മിന്റെ കേന്ദ്ര നേതൃത്വത്തോടാണ്. കേരള നേതൃത്വത്തോട് പോലുമല്ല. കാരണം കേരള നേതൃത്വം എന്ന് പറയുന്നത് ഇപ്പോഴും പിണറായിവിജന്റെ ചവിട്ടടിയിൽ കിടക്കുന്ന ഒരു നേതൃത്വമാണ്. പക്ഷേ സിപിഎമമിന്റെ കേന്ദ്ര നേതൃത്വം ഇനിയെങ്കിലും, അവരുടെ തലയക്ക് വെളിവുണ്ടാവണം, എന്നാണ് എനിക്ക് സൂചിപ്പിക്കാനുള്ളത്. ഈ ഹൈക്കോടതി വിധിയുടെ പിന്നെ വിശദാംശങ്ങൾ പഠിച്ചതിനുശേഷം, ഇനിയെങ്കിലും ഈ വിജയൻ എന്ന് പറയുന്ന ഈ പാർട്ടിയെ തകർത്തുകൊണ്ടിരിക്കുന്ന ഈ ഏകാധിപതിയെ മാറ്റിനിർത്താൻ അവർ ശ്രമിച്ചില്ലെങ്കിൽ അതിന്റെ അന്ത്യം അതിഭീകരമായിരിക്കും എന്നാണ് എനിക്ക് പറയാനുള്ളത്.
എന്റെ ഈ വാചകങ്ങൾ തീർക്കുന്നതിനു മുമ്പ് എനിക്ക് ഒരു നേതാവിനെ കുറിച്ച് എനിക്ക് ഓർക്കാതിരിക്കാൻ വയ്യ. ആ നേതാവിന്റെ പേരാണ് സാക്ഷാൽ വി എസ് അച്യുതാനന്ദൻ. ആ വി എസ് അച്യുതാനന്ദൻ ഇന്ന് നമ്മുടെ കൂടെ ഇല്ല. പക്ഷെ ആ വി എസ് അച്യുതാനന്ദൻ ഏറ്റെടുത്ത സമരം, വി എസ് അച്യുതാനന്ദന് മുഴുമിപ്പിക്കാൻ കഴിയാതിരുന്ന സമരം, അതാണ് വി എസ് അച്യുതാനന്ദ കൂടെ അഞ്ചു വർഷം രാവും പകലും ജീവിച്ച അദ്ദേഹത്തിന്റെ ശിഷ്യൻ എന്ന് അവകാശപ്പെടുത്തുന്ന ഞാൻ മുന്നോട്ടു കൊണ്ടുപോയത്. വിഎസ് മുഴുമിപ്പിക്കാതിരുന്ന സമരം ഇതിലൂടെ മുഴിമിപ്പിക്കാൻ കഴിഞ്ഞു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. വിഎസ് ഉണ്ടായിരുന്നെങ്കിൽ വിഎസ് ആയിരിക്കുമായിരുന്നു ഏറ്റവും കൂടുതൽ എന്റെ ഈ പോരാട്ടത്തിൽ പിന്നെ സന്തോഷിക്കുക എന്ന് കൂടി എനിക്ക് പറയാനുണ്ട്.
അവസാനമായി എനിക്ക് പറയാനുള്ളത് എന്നെ ഒരു പിണറായി വിരുദ്ധനായി കരുതുന്ന കുറെ ആളുകളുണ്ട്. അവരോട് എനിക്ക് സൂചിപ്പിക്കാനുള്ളത് എനിക്ക് പിണറായി വിജയൻ എന്റെ വിഷയമല്ല. പിണറായി വിജയൻ എന്നെ എട്ടു ദിവസം ജയിലിൽ ഇട്ടതാണ്. ആ ജയി ജയിലിൽ ഇട്ടതിനെതിരെ ഞാൻ ഇതുവരെ കേസിന് പോയിട്ടില്ല. അതുകൊണ്ട് പിണറായി വിജയനല്ല എന്റെ വിഷയം. അഴിമതി ആരോപണങ്ങളാണ്. അഴിമതിയാണ് എന്റെ വിഷയം.
അതുകൊണ്ടാണ് ഞാൻ ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്ന വിഡി സതീശൻ സർക്കാർ ആ സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരാൻ വേണ്ടിയിട്ട് എട്ടു ദിവസം ജയിലിൽ കിടന്നതാണ് ഞാൻ. ആ സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരാൻ വേണ്ടിയിട്ട് പിണറായി വിജയൻ എന്നെ കസ്റ്റഡിയിൽ എടുത്തുകൊണ്ടു പോയതാണ്. എന്റെ വീട്ടിൽ ഞാനും എന്റെ ഭാര്യയും ഇല്ലായിരുന്നപ്പോഴേക്കും വീട്ടിൽ വന്ന് റൈഡ് നടത്തിയതാണ് പിണറായിയുടെ പോലീസ്.
അങ്ങനെ സമരം ചെയ്ത് അധികാരത്തിൽ കൊണ്ടുവന്ന ഒരു സർക്കാരാണ് വിഡി സതീശൻ സർക്കാർ. ആ വിഡി സതീശൻ സർക്കാരിന്റെ മുഖ്യമന്ത്രിയായിരിക്കുന്ന വിഡി സതീശനും അഴിമതി ചെയ്തു എന്ന് വന്നപ്പോൾ അദ്ദേഹത്തിനെതിരെയും പോരാട്ടം നടത്താൻ ഞാൻ തയ്യാറായിട്ടുണ്ട് എന്നാണ് എനിക്ക് സൂചിപ്പിക്കാനുള്ളത് അതുകൊണ്ട് അഴിമതിയാണ് എന്റെ ഡിനോമിനേഷൻ.”