ന്യൂഡൽഹി / 2026 / സെപ്റ്റംബർ 18
വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിന്റെ കോർപ്പറേറ്റ് സ്ഥാപനമായ രാഷ്ട്രീയ ഇസ്പാത് നിഗം ലിമിറ്റഡിന്റെ 459 ഭൂഖണ്ഡങ്ങൾ ഇ-ലേലം ചെയ്യുന്നതിന് മുന്നോടിയായി ദേശീയ ഭൂമി ധനസമ്പാദന കോർപ്പറേഷൻ നിക്ഷേപക യോഗങ്ങൾ നടത്തും. സെപ്റ്റംബർ 23ന് വിശാഖപട്ടണത്തും 24ന് വിജയവാഡയിലും 25ന് ഹൈദരാബാദിലുമാണ് യോഗങ്ങൾ. കേന്ദ്ര ധനമന്ത്രാലയത്തിലെ പൊതുമേഖലാ സ്ഥാപന വകുപ്പിന്റെ ഭരണനിയന്ത്രണത്തിലാണ് കോർപ്പറേഷൻ പ്രവർത്തിക്കുന്നത്.
ലേലനടപടികൾ വിശദമായി അറിയാം
ഭൂമിയുടെ വിവരങ്ങൾ, ലേലനടപടികൾ, ലേലത്തിൽ പങ്കെടുക്കാനുള്ള നിബന്ധനകൾ എന്നിവ മനസ്സിലാക്കാൻ നിക്ഷേപകർക്കും നിർമാതാക്കൾക്കും യോഗങ്ങൾ അവസരമൊരുക്കും. യോഗ്യരായ മറ്റ് പങ്കാളികൾക്കും ബന്ധപ്പെട്ടവരുമായി നേരിട്ട് ആശയവിനിമയം നടത്താം. ഇ-ലേലത്തിൽ പങ്കെടുക്കുന്നതിനുമുമ്പ് സംശയങ്ങൾ ചോദിച്ച് വ്യക്തത നേടാനും നടപടിക്രമങ്ങൾ മനസ്സിലാക്കാനും കഴിയും.
വിശാഖപട്ടണത്ത് 459 ഭൂഖണ്ഡങ്ങൾ
വിശാഖപട്ടണത്തെ എച്ച്ബി കോളനി, മദ്ദിലപാലം, ഗാജുവാക്കയിലെ ഓട്ടോ നഗർ എന്നിവിടങ്ങളിലായി 93,572.21 ചതുരശ്ര വാര വിസ്തൃതിയിലാണ് 459 ഭൂഖണ്ഡങ്ങളുള്ളത്. ഓരോന്നിന്റെയും വിസ്തൃതി ഏകദേശം 128.94 മുതൽ 2,728 ചതുരശ്ര വാര വരെയാണ്. എച്ച്ബി കോളനിയിൽ 87,949.77 ചതുരശ്ര വാരത്തിലായി 456 പാർപ്പിട ഭൂഖണ്ഡങ്ങളുണ്ട്. ഗാജുവാക്കയിലെ ഓട്ടോ നഗറിൽ 5,622.44 ചതുരശ്ര വാരമുള്ള മൂന്ന് ഭൂഖണ്ഡങ്ങളും ഉൾപ്പെടുന്നു. വിശാഖപട്ടണത്തെ വികസിത പാർപ്പിട, വ്യാപാര, വ്യവസായ മേഖലകളിലാണ് ഈ ഭൂമികൾ സ്ഥിതിചെയ്യുന്നത്. സുതാര്യവും മത്സരാധിഷ്ഠിതവുമായ ഇ-ലേലത്തിലൂടെയാണ് ഇവ വിൽക്കുന്നത്. ലേലവ്യവസ്ഥകൾക്ക് വിധേയമായി ബാധ്യതകളില്ലാത്ത വ്യക്തമായ സർക്കാർ ഉടമസ്ഥാവകാശ രേഖകളോടെയാണ് ഭൂമി നൽകുന്നത്. ക്വിക്കർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെയാണ് ഇടപാട് ഉപദേശകനായി നിയമിച്ചിരിക്കുന്നത്.
ഇ-ലേലം രണ്ടുദിവസം
റെയിൽടെൽ ഇ-നിവിദ ഇ-സംഭരണ സംവിധാനത്തിലൂടെ രണ്ടുഘട്ടമായാണ് ലേലം. ഒക്ടോബർ 12ന് നടക്കുന്ന ആദ്യഘട്ടത്തിൽ 243 ഭൂഖണ്ഡങ്ങളുണ്ടാകും. രജിസ്ട്രേഷനും നിരതദ്രവ്യ സമർപ്പണത്തിനുമുള്ള അവസാന സമയം ഒക്ടോബർ എട്ടിന് വൈകിട്ട് അഞ്ചുമണിയാണ്. ഒക്ടോബർ 16ന് നടക്കുന്ന രണ്ടാംഘട്ടത്തിൽ 216 ഭൂഖണ്ഡങ്ങളുണ്ടാകും. ഇതിനുള്ള രജിസ്ട്രേഷനും നിരതദ്രവ്യ സമർപ്പണവും ഒക്ടോബർ 14ന് വൈകിട്ട് അഞ്ചുമണിക്കകം പൂർത്തിയാക്കണം. ഓരോ ഭൂഖണ്ഡത്തിനും രണ്ടുലക്ഷം രൂപയാണ് നിരതദ്രവ്യം. നിശ്ചിത സമയത്തിനുള്ളിൽ രജിസ്ട്രേഷൻ, ഉപഭോക്തൃ തിരിച്ചറിയൽ നടപടികൾ, നിരതദ്രവ്യ അടവ് എന്നിവ പൂർത്തിയാക്കണം. ഭൂഖണ്ഡങ്ങൾ, കരുതൽവില, യോഗ്യതാ മാനദണ്ഡങ്ങൾ, ലേലരീതി, രജിസ്ട്രേഷൻ, വ്യവസ്ഥകൾ എന്നിവയുടെ വിശദാംശങ്ങൾ ഔദ്യോഗിക ലേലരേഖകളിലും ഇ-ലേല പോർട്ടലിലും ലഭ്യമാണ്.
മിച്ചഭൂമി പ്രയോജനപ്പെടുത്താനുള്ള നടപടി
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും സർക്കാർ ഏജൻസികളുടെയും മിച്ചഭൂമിയും പ്രധാന പ്രവർത്തനവുമായി ബന്ധമില്ലാത്ത മറ്റ് ആസ്തികളും പ്രൊഫഷണലായും ക്രമബദ്ധമായും സുതാര്യമായും ധനസമ്പാദനത്തിന് ഉപയോഗിക്കുകയെന്ന ചുമതലയുടെ ഭാഗമായാണ് ദേശീയ ഭൂമി ധനസമ്പാദന കോർപ്പറേഷൻ നടപടി സ്വീകരിച്ചത്. ധനമന്ത്രാലയത്തിലെ പൊതുമേഖലാ സ്ഥാപന വകുപ്പിന്റെ ഭരണനിയന്ത്രണത്തിലുള്ള പൂർണമായും കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. രാഷ്ട്രീയ ഇസ്പാത് നിഗം ലിമിറ്റഡ് കേന്ദ്ര സ്റ്റീൽ മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന പൊതുമേഖലാ സ്ഥാപനമാണ്. നിക്ഷേപക യോഗം, ഭൂമിയുടെ ഇ-ലേലം, ബന്ധപ്പെട്ട അറിയിപ്പുകൾ എന്നിവയുടെ പുതിയ വിവരങ്ങൾക്ക് കോർപ്പറേഷന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ പിന്തുടരണമെന്ന് താൽപര്യമുള്ളവരോട് നിർദേശിച്ചു.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.