ചണ്ഡീഗഡ്, ജൂലൈ 6:
പഞ്ചാബ് കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ്ങിനെ പദവിയിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി പാർട്ടിയിലെ ഒരു വിഭാഗം മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തി. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി (AICC) പഞ്ചാബ് ചുമതലയുള്ള ഭൂപേഷ് ബാഗേൽ ചണ്ഡീഗഡിലെത്തുന്നതിന് തൊട്ടുപിന്നാലെയാണ് വിമത നീക്കം ശക്തമായത്. രാജ വാറിങ്ങിനെ മാറ്റി മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ സംസ്ഥാന അധ്യക്ഷനാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
ഭൂപേഷ് ബാഗേലിനെ കണ്ട് പരാതി നൽകാൻ വിമതർ
മുൻ മന്ത്രിമാരും മുൻ എം.എൽ.എമാരും ഉൾപ്പെടുന്ന മുതിർന്ന നേതാക്കളുടെ സംഘം ഭൂപേഷ് ബാഗേലുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. നിലവിലെ പാർട്ടി പുനഃസംഘടനയിൽ വലിയ അതൃപ്തിയുണ്ടെന്നും രാജ വാറിങ്ങിന്റെ നേതൃത്വത്തിൽ മുന്നോട്ടുപോയാൽ 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അധികാരത്തിൽ തിരിച്ചെത്താനാകില്ലെന്നുമാണ് വിമതരുടെ വാദം. എന്നാൽ, എല്ലാ നേതാക്കളെയും ഒന്നിച്ച് നിർത്തിക്കൊണ്ട് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടുമെന്നാണ് രാജ വാറിങ്ങിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കടുത്ത നേതൃത്വ പ്രതിസന്ധി
രാജ വാറിങ്ങിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായും പ്രതാപ് സിങ് ബജ്വയെ പ്രതിപക്ഷ നേതാവായും നിലനിർത്താൻ അടുത്തിടെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചത്. ഇതിനൊപ്പം ചരൺജിത് സിങ് ഛന്നിയെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായും നിയമിച്ചിരുന്നു. എന്നാൽ ഈ പദവികൊണ്ട് തൃപ്തിപ്പെടാത്ത ഒരു വിഭാഗം നേതാക്കൾ, ഛന്നിയെ തന്നെ അമരത്ത് എത്തിക്കണമെന്ന ആവശ്യവുമായി രംഗത്തിറങ്ങിയതോടെ പാർട്ടിക്കുള്ളിലെ ഭിന്നത വീണ്ടും തെരുിവിലേക്ക് നീളുകയാണ്.
പൊതുവായ നിരാകരണം: ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അഭിപ്രായങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ളതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചതും പരമാവധി കൃത്യത ഉറപ്പാക്കാൻ ശ്രമിച്ചതുമാണ്. എന്നിരുന്നാലും, വിവരങ്ങളുടെ സമ്പൂർണ്ണ കൃത്യത, പൂർണ്ണത, കാലികത എന്നിവ സംബന്ധിച്ച് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല.