റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ശബരിമല സ്വർണ്ണക്കവർച്ചാ കേസ്

ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ സാമ്പിളുകൾ ശേഖരിക്കാൻ എസ്ഐടിയ്ക്ക് അനുമതി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ പ്രഭാമണ്ഡലത്തിന്റെയും വാതിലിന്റെയും മുകൾ ഭാഗത്തെയും പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കാൻ എസ്ഐടിയ്ക്ക് അനുമതി നൽകി ഹൈക്കോടതി. ഈ സാമ്പിളുകളുടെ ലാബ് പരിശോധനാഫലം കവർച്ചയുടെ പൂർണ്ണമായ വിവരം ലഭിക്കാൻ നിർണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

2019 ൽ സ്മാർട്ട് ക്രിയേഷൻസ് യഥാർത്ഥ പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണ്ണം ‘സ്ട്രിപ്പിങ് സാൾട്ട്’ എന്ന പ്രത്യേകതരം ഉപ്പ് ഉപയോഗിച്ച് വേർതിരിച്ചെടുത്തു. ഇതിന്റെ സാമ്പിൾ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിൽ കാലതാമസമുണ്ടാകില്ലെന്നും എസ്ഐടി വ്യക്തമാക്കി

Share

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *