തിരുവനന്തപുരം, 2026 ജൂൺ 7
പാലക്കാട് മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ഊർജ്ജിതമാക്കാൻ 100 ദിന കർമ്മപരിപാടികൾ ആവിഷ്കരിക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി അറിയിച്ചു. സെക്രട്ടേറിയറ്റ് പി.ആർ. ചേമ്പറിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. മെഡിക്കൽ കോളേജിന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പാലക്കാട്ട് ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. 100 ദിവസത്തിനകം നിർമാണ പ്രവർത്തനങ്ങളും അടിസ്ഥാന സൗകര്യ വികസനവും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.