വാഷിങ്ടൺ, 2026 നവംബർ 09 - ജി7 വിദേശമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഫ്രാൻസിലേക്ക് പുറപ്പെട്ടു. പ്രാദേശിക സമയം ഞായറാഴ്ചയാണ് യാത്ര തിരിച്ചത്. നവംബർ ഒമ്പത്, പത്ത് തീയതികളിൽ പാരിസിലാണ് യോഗം. ആഗോള പ്രതിസന്ധികൾ നേരിടുന്നതിൽ പങ്കാളി രാജ്യങ്ങൾ കൂടുതൽ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് യുഎസ് ആവശ്യപ്പെടുമെന്ന് റൂബിയോ അറിയിച്ചു. യുക്രൈനും പശ്ചിമേഷ്യയും ചർച്ചയിൽ ആഗോള സുരക്ഷ ഉറപ്പാക്കാൻ നിർണായക നടപടികളും ശക്തമായ സഹകരണവും ആവശ്യമാണെന്ന് റൂബിയോ എക്സിൽ കുറിച്ചു. യുക്രൈനുള്ള സൈനിക, സാമ്പത്തിക സഹായവും ഊർജസുരക്ഷയും യോഗത്തിലെ പ്രധാന വിഷയങ്ങളാണ്. പശ്ചിമേഷ്യയിൽ സ്ഥിരത കൈവരിക്കാനുള്ള ശ്രമങ്ങളും ഊർജവിതരണം സുരക്ഷിതമാക്കാനുള്ള വഴികളും മന്ത്രിമാർ ചർച്ച ചെയ്യും. തുറമുഖ സുരക്ഷയും നിർമിതബുദ്ധിയും അജൻഡയിൽ ഫ്രാൻസിന്റെ ജി7 അധ്യക്ഷസ്ഥാനത്തിന് കീഴിലാണ് രണ്ടുദിവസത്തെ യോഗം. മാർച്ചിൽ നടന്ന ആദ്യ ഔദ്യോഗിക യോഗത്തിലെ തീരുമാനങ്ങളുടെ പുരോഗതിയും വിലയിരുത്തും. മയക്കുമരുന്ന് കടത്ത് തടയാൻ തുറമുഖ സുരക്ഷയിലെ സഹകരണം ശക്തമാക്കുന്നതും ഭക്ഷ്യസുരക്ഷയും മാനുഷിക സഹായവിതരണവും ചർച്ചയാകും. നിർമിതബുദ്ധിയുടെ സുരക്ഷിതമായ വികസനവും ഉപയോഗവും ഉറപ്പാക്കാനുള്ള സംയുക്ത സമീപനങ്ങളും പരിഗണിക്കും.
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
സ്പെഷ്യൽ റിപ്പോര്‍ട്ട്
Most Viewed
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ഇൻവസ്റ്റിഗേഷൻ ടീം
സ്പെഷ്യൽ റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
അറിയിപ്പുകള്‍