റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
പണം വെട്ടിപ്പ്

45 കോടിയിലധികം രൂപയുടെ വെട്ടിപ്പ് : കര്‍ണാടക വെറ്ററിനറി, അനിമല്‍ ആന്‍ഡ് ഫിഷറീസ് സയന്‍സസ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ ആറ് പേർ അറസ്റ്റിൽ

പ്രധാന വിവരങ്ങൾ

  • കര്‍ണാടക വെറ്ററിനറി, അനിമല്‍ ആന്‍ഡ് ഫിഷറീസ് സയന്‍സസ് സര്‍വകലാശാലയില്‍ 45 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്ന കേസില്‍ ആറുപേരെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു.
  • മുന്‍ വൈസ് ചാന്‍സലര്‍ എച്ച് ഡി നാരായണസ്വാമി ഉള്‍പ്പെടെയുള്ള സര്‍വകലാശാല ഉദ്യോഗസ്ഥരും സ്വകാര്യ വിതരണക്കാരും കേസില്‍ പ്രതികളാണ്.
  • 2017-18 കാലഘട്ടത്തില്‍ വാങ്ങാത്ത വസ്തുക്കള്‍ക്കായി വ്യാജ ബില്ലുകളും ഇന്‍വോയ്‌സുകളും തയ്യാറാക്കി തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍.
  • സര്‍വകലാശാലയ്ക്കായി ഉപകരണങ്ങളും സാധനങ്ങളും വാങ്ങിയതായി രേഖകള്‍ ഉണ്ടെങ്കിലും പരിശോധനയില്‍ വസ്തുക്കള്‍ കണ്ടെത്താനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
  • ലോകായുക്ത എഡിജിപി മനീഷ് കര്‍ബിക്കര്‍, ഐജി സുബ്രഹ്മണേശ്വര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *