റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി കൈ​മാ​റാ​മെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ മാ​ത്ര​മേ കൈ​മാ​റു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​വൂ എ​ന്ന് പാ​ല​ക്കാ​ട് സി​ഡ​ബ്ല്യു​സി

ഹോ​ട്ട​ൽ​മു​റി​യി​ൽ യു​വ​ദ​മ്പ​തി​മാ​ർ​ക്കൊ​പ്പം അ​വ​ശ​നി​ല​യി​ൽ കണ്ടെത്തിയ ഒ​ന്ന​ര വ​യ​സു​കാ​ര​നെ ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റി

April 30, 2026 - 8:17 am

 

കൊ​ച്ചി: ഹോ​ട്ട​ൽ​മു​റി​യി​ൽ യു​വ​ദ​മ്പ​തി​മാ​ർ​ക്കൊ​പ്പം അ​വ​ശ​നി​ല​യി​ൽ ഒ​ന്ന​ര വ​യ​സു​കാ​ര​ൻ. നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ഹോ​ട്ട​ൽ​മു​റി​യി​ൽ ഏപ്രിൽ 27 തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് കു​ട്ടി​യെ​യും മാ​താ​പി​താ​ക്ക​ളെ​യും ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നേ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

ശി​ശു​ക്ഷേ​സ​മി​തി കു​ട്ടി​യെ ഏ​റ്റെ​ടു​ത്തു.

തു​ട​ർ​ന്ന് ശി​ശു​ക്ഷേ​സ​മി​തി കു​ട്ടി​യെ ഏ​റ്റെ​ടു​ത്തു. ആ​ദ്യം കാ​ക്ക​നാ​ടു​ള്ള പ​രി​ച​ര​ണ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ കു​ഞ്ഞി​നെ അ​മ്മ​യു​ടെ നാ​ടാ​യ പാ​ല​ക്കാ​ട്ടു​ള്ള ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റി. ദ​മ്പ​തി​മാ​ർ പ​തി​വാ​യി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

കു​ട്ടി​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ച്ഛ​ൻ ശി​ശു​ക്ഷേ​മ​സ​മി​തി ഓ​ഫീ​സി​ലെ​ത്തി ബ​ഹ​ളം​വ​ച്ചു

എ​ന്നാ​ൽ കു​ട്ടി​യെ വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 24കാ​ര​നാ​യ അ​ച്ഛ​ൻ ശി​ശു​ക്ഷേ​മ​സ​മി​തി ഓ​ഫീ​സി​ലെ​ത്തി ബ​ഹ​ളം​വ​ച്ചു. 21കാ​രി അ​മ്മ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം കു​ട്ടി സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് പോ​ലീ​സ് റി​പ്പോ​ർ​ട്ടു​ള്ള​തി​നാ​ൽ കു​ട്ടി​യെ വി​ട്ടു​ന​ൽ​കി​യി​ല്ല. തു​ട​ർ​ന്ന് അ​മ്മ​യു​ടെ നാ​ടാ​യ പാ​ല​ക്കാ​ട് സി​ഡ​ബ്ല്യു​സി​യി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​റ​ണാ​കു​ളം സി​ഡ​ബ്ല്യു​സി ചെ​യ​ർ​പേ​ഴ്സ​ൺ ഉ​ല്ലാ​സ് മ​ധു വ്യ​ക്ത​മാ​ക്കി.

വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​വ​രു​ടെ പ​ക്ക​ലി​ല്ല

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ എ​റ​ണാ​കു​ളം ജി​ല്ലാ സി​ഡ​ബ്ല്യു​പി​സി അ​ധി​കൃ​ത​ർ പാ​ല​ക്കാ​ടെ​ത്തി കു​ട്ടി​യെ കൈ​മാ​റി. കു​ട്ടി​യു​ടെ മ​റ്റു ബ​ന്ധു​ക്ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും കു​ട്ടി​യെ സു​ര​ക്ഷി​ത​മാ​യി കൈ​മാ​റാ​മെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ മാ​ത്ര​മേ കൈ​മാ​റു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​വൂ എ​ന്നും പാ​ല​ക്കാ​ട് സി​ഡ​ബ്ല്യു​സി അ​റി​യി​ച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​ണ് കു​ട്ടി​യു​ടെ അ​ച്ഛ​ൻ. വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​വ​രു​ടെ പ​ക്ക​ലി​ല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *