തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ തൃശൂർപൂരം ചടങ്ങുകളിലൊതുക്കി ആഘോഷിക്കും. പൂരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ വെടിക്കെട്ട് പൂർണമായും ഒഴിവാക്കാനും കുടമാറ്റം നാമമാത്രമാക്കാനും കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. .
മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വെടിക്കെട്ട് വേണ്ടെന്ന തീരുമാനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പകരമായി ആചാരപരമായി കതിന മാത്രം പൊട്ടിക്കും.
വലിയ ആഘോഷങ്ങൾ ഒഴിവാക്കി ആചാരങ്ങൾക്കു പ്രാധാന്യം നൽകും.
മണിക്കൂറുകൾ നീളുന്ന വിസ്മയമായിരുന്ന കുടമാറ്റം ഇത്തവണ വെറും 15 മിനിറ്റിലേക്കു ചുരുങ്ങും. പത്തു സെറ്റ് കുടകളായിരിക്കും ഇത്തവണ ഉയർത്തുക. ഓരോ വിഭാഗത്തിലും പതിനഞ്ചോളം ആനകൾ അണിനിരക്കും. ഇലഞ്ഞിത്തറ മേളം, മഠത്തിൽവരവ് തുടങ്ങിയ ചടങ്ങുകൾ പതിവുപോലെ നടക്കും. ആനകളുടെ എണ്ണത്തിലോ മേളക്കാരുടെ കാര്യത്തിലോ മാറ്റമുണ്ടാകില്ലെങ്കിലും വലിയ ആഘോഷങ്ങൾ ഒഴിവാക്കി ആചാരങ്ങൾക്കു പ്രാധാന്യം നൽകും.
പകൽപ്പൂരവും അതിനോടനുബന്ധിച്ചുള്ള വെടിക്കെട്ടും ഉണ്ടാകി ല്ല.
ഇന്നു തുടങ്ങേണ്ടിയിരുന്ന ചമയപ്രദർശനം നാളത്തേക്കു മാറ്റിയിട്ടുണ്ട്. പകൽപ്പൂരവും അതിനോടനുബന്ധിച്ചുള്ള വെടിക്കെട്ടും ഇത്തവണ ഉണ്ടാകി ല്ല. ഘടക ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകൾ മാറ്റമില്ലാതെ തുടരാനും യോഗം അനുമതിനൽകി. മുണ്ടത്തിക്കോട്ടെ അപകടത്തിന്റെ തീവ്രത കണക്കിലെടുത്താണ് പൂരപ്രേമികളെയും ദേവസ്വങ്ങളെയും ഒരുപോലെ വിശ്വാസത്തിലെടുത്ത് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.
ചമയപ്രദര്‍ശനം ആഘോഷപൂര്‍വമായിരിക്കില്ല.
എട്ടു ഘടകപൂരങ്ങളും അവര്‍ക്കു നിശ്ചയിച്ചിരിക്കുന്ന ആനകളും മേളവുമായി വടക്കുന്നാഥന്റെ സന്നിധിയിലെത്തി മടങ്ങും. തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും മേളത്തിനും മുടക്കമുണ്ടാവില്ല. ചമയപ്രദര്‍ശനം നടത്തുമെങ്കിലും അതുംആഘോഷപൂര്വമായിരിക്കില്ല.
.നാട്ടാന പരിപാലനചട്ടം പാലിച്ചുകൊണ്ടുള്ള കാര്യങ്ങൾ നടപ്പിലാക്കുന്നതിനായി വനം, മൃഗസംരക്ഷണ വകുപ്പുകളെ ചുമതലപ്പെടുത്തി. ആനകളുടെ വിന്യാസം, എഴുന്നള്ളിപ്പിന്റെ ക്രമീകരണങ്ങൾ എന്നിവയിൽ മുൻകരുതലുകൾ എടുക്കും.ജില്ലയിൽ ഉഷ്ണതരംഗ സാധ്യതയുള്ളതിനാൽ പൂരത്തിനു വരുന്നവർ അതിനനുസരിച്ച മുന്നൊരുക്കങ്ങൾ സ്വീകരിക്കണം. കുടിവെള്ളം, തൊപ്പി, കുട എന്നിവ കൈവശം കരുതണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ ആർ. ബിന്ദു, കെ. രാജൻ, എംഎൽഎമാരായ സേവ്യർ ചിറ്റിലപ്പിള്ളി, പി. ബാലചന്ദ്രൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ്, ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
.
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

