കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് അഞ്ചു വയസുകാരന്‍ മരിച്ച സംഭവത്തില്‍ ലയണ്‍സ് ജംഗിള്‍ പാര്‍ക്കിനെതിരെ പോലീസ് കേസ് എടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ലൈസന്‍സ് ഇല്ലാത്തതിനാല്‍ പാര്‍ക്കിന് പഞ്ചായത്ത് ഏപ്രിൽ 22 ബുധനാഴ്ച സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.
പഴങ്ങനാട് പ്രവര്‍ത്തിക്കുന്ന ജംഗിള്‍ പാര്‍ക്കിന് ആവശ്യമായ രേഖകള്‍ ഇല്ലെന്ന് പഞ്ചായത്ത് അധികൃതര്‍ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ചയാണ് പാലാരിവട്ടം ബിയോണ്ട് ബോണ്‍ പ്രീ സ്‌കൂള്‍ വിദ്യാര്‍ഥിയായ മുഹമ്മദ് ആദം പാര്‍ക്കിന് പിന്നിലെ ചതുപ്പില്‍ വീണു മരിച്ചത്.
ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായി എന്ന് പ്രസിഡന്‍റ് ജിന്‍സി അജി
അതേസമയം, പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പ്രസിഡന്‍റ് ആരോപണങ്ങളുമായി രംഗത്തെത്തി. ലൈസന്‍സ് ഇല്ലാതെയാണ് പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത്. പാര്‍ക്ക് ഉടമകള്‍ ലൈസന്‍സിന് അപേക്ഷിച്ചിരുന്നെങ്കിലും ലൈസന്‍സ് വേണ്ടെന്ന് സെക്രട്ടറി പറഞ്ഞെന്നും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായി എന്നുമാണ് പ്രസിഡന്‍റ് ജിന്‍സി അജിയുടെ ആരോപണം.
ട്വന്‍റി 20 പാര്‍ട്ടി നേതാക്കളുമായുള്ള അടുപ്പമാണ് പാര്‍ക്കിനെതിരെ നടപടി സ്വീകരിക്കാതിരിക്കാത്തതെന്ന് ഡിവൈഎഫ്ഐ
പാര്‍ക്കിലേക്ക് ബുധനാഴ്ച ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇന്ന് മറ്റു പാര്‍ട്ടികളും പ്രതിഷേധവുമായി എത്തുമെന്നാണ് വിവരം. ലയണ്‍സ് ക്ലബ്ബ് അല്ല ട്വന്‍റി 20 പാര്‍ട്ടി നേതാക്കളുമായുള്ള അടുത്ത ബന്ധമുള്ള ആളുകള്‍ നടത്തുന്നതിനാലാണ് പാര്‍ക്കിനെതിരെ നടപടി സ്വീകരിക്കാതിരിക്കാത്തത് എന്ന ആരോപണവും ഡിവൈഎഫ്ഐ ഉയര്‍ത്തിയിരുന്നു.
.


