സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്

തീ കൊണ്ട് കളിക്കുന്ന പൂരവും കാട്ടാനയെ പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകളും വേണ്ട : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് ആർ. ശ്രീലേഖ

തിരുവനന്തപുരം: തീ കൊണ്ട് കളിക്കുന്ന പൂരവും കാട്ടാനയെ പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകളും വേണമോയെന്ന് പുനർ വിചിന്തനം നടത്തണമെന്ന് മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റുമായ ആർ. ശ്രീലേഖ. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഡിജിറ്റൽ യുഗത്തിലെങ്കിലും ഇത്തരം പ്രകൃതി വിരുദ്ധ ആചാരങ്ങൾ ഒഴിവാക്കിക്കൂടേയെന്ന് ശ്രീലേഖ ചോദിക്കുന്നത്.

ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ത്യശൂർ ഒരു വെടിപ്പുരക്ക് തീപിടിച്ച് 15 പേർ മരിച്ചു! ഹാ കഷ്ടം! വെറുതെ പൊലിഞ്ഞ കുറെ ജീവനുകൾ! പൂരം വെടിക്കെട്ടിനായി പടക്കം ഉണ്ടാക്കുകയായിരുന്നു ഇവിടെ.

പോലീസും ഫയർ & റെസ്ക്യൂ വകുപ്പും അറിഞ്ഞിരുന്നോ അവിടെ ഇങ്ങനെയൊരു പടക്ക നിർമാണശാല പ്രവർത്തിച്ചിരുന്നു എന്ന്? വേണ്ട സുരക്ഷാ നടപടികൾ ചെയ്തിരുന്നോ?

ഇനിയും ഇതുപോലെ എത്ര പടക്കനിർമാണ ശാലകൾ തൃശൂരിൽ ഉണ്ട്‌ എന്നറിയാമോ? അവയിൽ എത്രയെണ്ണം വേണ്ട സുരക്ഷിതത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാമോ?

ഇതൊക്കെ നോക്കാൻ ആർക്കാണ് സമയം? എല്ലാ ഉദ്യോഗസ്ഥരും ഇപ്പോൾ രാഷ്ട്രീയം കളിച്ച് നടക്കുകയല്ലേ? ഏതെങ്കിലും അത്യാവശ്യ കാര്യത്തിന് ആരെങ്കിലും ഒന്ന് ഫോൺ ചെയ്താൽ അതെടുക്കുന്ന ഏതെങ്കിലും ജില്ലാ പോലീസ് മേധാവികൾ ഉണ്ടോ?

എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങൾ? കാടുകളിൽ ജീവിക്കേണ്ട ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകൾ?

ഇനിയെങ്കിലും, ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർചിന്തനം നടത്തിക്കൂടെ?

നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ?

.

Share

പൊതുവായ നിരാകരണം: ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അഭിപ്രായങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ളതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചതും പരമാവധി കൃത്യത ഉറപ്പാക്കാൻ ശ്രമിച്ചതുമാണ്. എന്നിരുന്നാലും, വിവരങ്ങളുടെ സമ്പൂർണ്ണ കൃത്യത, പൂർണ്ണത, കാലികത എന്നിവ സംബന്ധിച്ച് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല.

About സമദർശി ന്യൂസ് സർവീസ്

View all posts by സമദർശി ന്യൂസ് സർവീസ് →

Leave a Reply

Your email address will not be published. Required fields are marked *