റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രാതിനിധ്യത്തിന് സംവരണം വേണമെന്ന് കാഴ്ചപ്പാട് ശരിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ത്രീ പ്രാതിനിധ്യ കണക്ക്

April 17, 2026 - 4:47 am

ന്യൂഡൽഹി :

സംവരണം ഇല്ലെങ്കിൽ പ്രാതിനിധ്യമുണ്ടാവില്ല പാർലമെൻറിൽ വനിതാ സംവരണ ബില്ല് രാഷ്ട്രീയ വിവാദമായി കത്തിപ്പടരുമ്പോൾ കൺമുമ്പിൽ നടക്കുന്ന ആസാം തമിഴ്നാട് പശ്ചിമബംഗാൾ തെരഞ്ഞെടുപ്പുകളിൽ സ്ത്രീ സ്ഥാനാർഥികളുടെ എണ്ണം 15 ശതമാനത്തിൽ താഴെയെന്ന് കണക്ക്.
വനിതയായ മമതാബാനർജി രൂപം നൽകിയ പാർട്ടി അധികാരം കഴിയാവുന്ന പശ്ചിമബംഗാളിൽ നടക്കുന്ന തെരഞ്ഞെടുപ്പിലും സ്ത്രീകൾക്ക് പ്രതീക്ഷിച്ച പ്രാതിനിത്യമില്ല.ആകെ 11 ശതമാനം പേർ മാത്രമാണ് വനിതകൾ. എന്നാൽ റമദാൻ ബാനർജിയുടെ പാർട്ടി 27 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് മത്സരിക്കുവാൻ നൽകിയിട്ടുണ്ട്.പക്ഷേ അതും പുതിയതായി കൊണ്ടുവരുന്ന നിയമത്തിൽ പറയുന്നതുപോലെ സ്ത്രീകൾക്ക് ലഭിക്കാൻ പോകുന്ന 33 ശതമാനം വരുന്നില്ല.

15 ശതമാനത്തിൽ താഴെ സ്ത്രീകളെയാണ് പ്രധാന പാർട്ടികൾഎല്ലാം തന്നെ തമിഴ്നാട്ടിൽ ആസാമിലും രംഗത്തിറക്കിയിട്ടുള്ളത്തെരഞ്ഞെടുപ്പ് കഴിഞ്ഞ വോട്ടെണ്ണാൻ കാത്തിരിക്കുന്ന കേരളത്തിലും സ്ത്രീസ്ഥാനാർത്ഥികളുടെ എണ്ണം ആസാം തമിഴ്നാട് മോഡൽ തന്നെസംവരണമില്ലെങ്കിൽ പകുതി പോയിട്ട് 20% സീറ്റുകളിൽ പോലും സ്ത്രീകൾ മത്സരിക്കുന്ന സാഹചര്യം ഇപ്പോഴും രാജ്യത്തില്ല എന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും തെളിയിക്കുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *