റായ്പൂർ: ഛത്തീസ്ഗഡിലെ വേദാന്ത പവർ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 10 ആയി ഉയർന്നു. 40ൽ അധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പവർ പ്ലാന്റിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഛത്തീസ്ഗഡിലെ സക്തി ജില്ലയിലെ സിംഗിതാരായ് ഗ്രാമത്തിലെ വേദാന്ത ലിമിറ്റഡിന്റെ പവർ പ്ലാന്റിലാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
തൊഴിലാളികൾ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നതായി സംശയം
ബോയിലർ ട്യൂബിലുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.സ്ഥലത്തെത്തിയ ലോക്കൽ അഡ്മിനിസ്ട്രേഷനും പോലീസ് സംഘങ്ങളും രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തൊഴിലാളികൾ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്.
പൊതുവായ നിരാകരണം: ഈ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ, ലേഖനങ്ങൾ, അഭിപ്രായങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുള്ളതാണ്. പ്രസിദ്ധീകരിച്ചിരിക്കുന്ന വിവരങ്ങൾ ലഭ്യമായ ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ചതും പരമാവധി കൃത്യത ഉറപ്പാക്കാൻ ശ്രമിച്ചതുമാണ്. എന്നിരുന്നാലും, വിവരങ്ങളുടെ സമ്പൂർണ്ണ കൃത്യത, പൂർണ്ണത, കാലികത എന്നിവ സംബന്ധിച്ച് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല.



