കു​ടും​ബ വ​ഴ​ക്ക് : ബം​ഗ​ളൂ​രുവിൽ ബ​ന്ധു​ക്ക​ളു​ടെ മ​ർ​ദ​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു

കു​ടും​ബ വ​ഴ​ക്ക് : ബം​ഗ​ളൂ​രുവിൽ ബ​ന്ധു​ക്ക​ളു​ടെ മ​ർ​ദ​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു.

ബം​ഗ​ളൂ​രു: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളു​ടെ മ​ർ​ദ​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. അ​ടു​ഗോ​ഡി സ്വ​ദേ​ശി​നി മ​ഗേ​ശ്വ​രി (45) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഗേ​ശ്വ​രി​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് മ​ണി​കി​ര​ൺ, ഇ​യാ​ളു​ടെ പി​താ​വ് മ​ണി​വ​ണ്ണ​ൻ, സു​ഹൃ​ത്തു​ക്ക​ളാ​യ മ​ണി​രാ​ജ്, അ​ഭി​ഷേ​ക് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

.ഇ​രു​മ്പുവ​ടി​കൊ​ണ്ട​ടി​ക്കു​ക​യും പ​ല​ത​വ​ണ കു​ത്തു​ക​യും ചെ​യ്തു

മ​ഗേ​ശ്വ​രി​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ൾ ചാ​രു​ല​ത​യെ​യാ​ണ് മ​ണി​കി​ര​ൺ വി​വാ​ഹം ക​ഴി​ച്ച​ത്. എ​ന്നാ​ൽ കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ചാ​രു​ല​ത മ​ഗേ​ശ്വ​രി​ക്കൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ചാ​രു​ല​ത​യെ തി​രി​കെ കൊ​ണ്ടു​പോ​കാ​ൻ മ​ണി​കി​ര​ൺ പ​ല​ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​രു​വ​രും വി​സ​മ്മ​തി​ച്ചി​രു​ന്നു. ചാ​രു​ല​ത​യെ കൊ​ണ്ടു​പോ​കാ​നാ​യി മ​ണി​കി​ര​ണും മ​ണി​വ​ണ്ണ​നും സു​ഹൃ​ത്തു​ക്ക​ളും മ​ഹേ​ശ്വ​രി​യു​ടെ വീ​ട്ടി​ലെ​ത്തി. ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച മ​ഹേ​ശ്വ​രി​യെ സം​ഘം ഇ​രു​മ്പുവ​ടി​കൊ​ണ്ട​ടി​ക്കു​ക​യും പ​ല​ത​വ​ണ കു​ത്തു​ക​യും ചെ​യ്തു.

പ​രി​ക്കേ​റ്റ മ​ഹേ​ശ്വ​രി​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ഹേ​ശ്വ​രി​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ണം സ്ഥി​രീക​രി​ച്ച​തോ​ടെ പ്ര​തി​ക​ൾ​ക്കെ​തി​രെ കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →