വാഷിംഗ്ടൺ | പത്ത് ദിവസത്തെ ചരിത്രപരമായ ചന്ദ്രയാത്രയ്ക്ക് ശേഷം നാസയുടെ ആർട്ടെമിസ് II ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികൾ ഇന്ന് ഭൂമിയിൽ തിരിച്ചിറങ്ങും. ഇന്ന് (ഏപ്രിൽ 11 ശനിയാഴ്ച) പുലർച്ചെ ഇന്ത്യൻ സമയം ഏകദേശം 5:37 ഓടെ പേടകം സമുദ്രത്തിൽ പതിക്കും. പസഫിക് സമുദ്രത്തിൽ സാൻ ഡിയാഗോ തീരത്തിന് സമീപമാണ് ഓറിയോൺ പേടകം സപ്ലാഷ് ഡൗൺ ചെയ്യുന്നത്.
വെള്ളിയാഴ്ച രാത്രി 12:23 ന് ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് ഭൂമിയിലേക്കുള്ള കൃത്യമായ പാതയിലേക്ക് പ്രവേശിച്ചു. .
റീജിയണൽ ടൂർ ഗൈഡുകൾ ദൗത്യത്തിന്റെ പത്താം ദിനമായ ഇന്നലെ, ഭൂമിയിലേക്കുള്ള മടക്കയാത്രയുടെ ഭാഗമായി പേടകം അവസാന ഘട്ട ട്രജക്ടറി കറക്ഷൻ ബേൺ (Trajectory Correction Burn) വിജയകരമായി പൂർത്തിയാക്കി. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 12:23 ന് നടന്ന ഈ പ്രക്രിയയിൽ എട്ട് സെക്കൻഡ് നേരം ത്രസ്റ്ററുകൾ ജ്വലിപ്പിച്ചാണ് പേടകം ഭൂമിയിലേക്കുള്ള കൃത്യമായ പാതയിലേക്ക് പ്രവേശിച്ചത് .
സഞ്ചാരികളെയും വീണ്ടെടുക്കാൻ സജ്ജമായി ഹെലികോപ്റ്ററുകളും മുങ്ങൽ വിദഗ്ധരും
അന്തരീക്ഷത്തിലേക്ക് കടക്കുന്ന വേളയിൽ പേടകം ഏകദേശം 3000 ഡിഗ്രി ഫാരൻഹീറ്റ് ചൂട് അഭിമുഖീകരിക്കും. സുരക്ഷിതമായ ലാൻഡിംഗിനായി യു എസ് നേവിയുടെ ജെ എം മാർത്ത (USS John P Murtha) കപ്പൽ സാൻ ഡിയാഗോ തീരത്ത് തയ്യാറായി നിൽക്കുന്നുണ്ട്. ഹെലികോപ്റ്ററുകളും പ്രത്യേക പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ധരും പേടകവും സഞ്ചാരികളെയും വീണ്ടെടുക്കാൻ സജ്ജമാണ്.
ആർട്ടെമിസ് II നൽകുന്ന വിവരങ്ങൾ നിർണ്ണായകം
നാസയുടെ കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച്, സി എസ് എ (Canadian Space Agency) ബഹിരാകാശ സഞ്ചാരി ജെറമി ഹാൻസെൻ എന്നിവരാണ് ഈ സംഘത്തിലുള്ളത്. 1972-ലെ അപ്പോളോ ദൗത്യത്തിന് ശേഷം ചന്ദ്രന് സമീപം വരെ മനുഷ്യർ എത്തിയ ആദ്യ ദൗത്യമാണിത്. ഏകദേശം 6,95,081 മൈലുകൾ സഞ്ചരിച്ചാണ് ഇവർ തിരിച്ചെത്തുന്നത്. ഇതിൽ അപ്പോളോ 13 സ്ഥാപിച്ച റെക്കോർഡ് മറികടന്ന് ഭൂമിയിൽ നിന്നും 2,52,760 മൈൽ അകലെ വരെ പേടകം സഞ്ചരിച്ചിരുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി മനുഷ്യ ദൗത്യങ്ങൾക്ക്. ആർട്ടെമിസ് II നൽകുന്ന വിവരങ്ങൾ നിർണ്ണായകമാണ്..
Disclaimer: The information published on Samadarsi.com is provided for general news, informational, educational, and public awareness purposes only. While every reasonable effort is made to ensure the accuracy, reliability, and timeliness of the content, Samadarsi Communication LLP does not guarantee that all published information is free from errors, omissions, or inaccuracies. The views and opinions expressed in opinion articles, guest columns, interviews, and reader comments are solely those of the respective authors and do not necessarily reflect the views of Samadarsi Communication LLP. Readers are encouraged to independently verify any information before making financial, legal, medical, political, or personal decisions based on the content published on this website. Samadarsi.com reserves the right to update, modify, correct, or remove any content at any time without prior notice. Any links to external websites are provided solely for the convenience of users, and we do not endorse or accept responsibility for the content, security, accuracy, or privacy practices of such third-party websites. All trademarks, logos, images, and other copyrighted materials appearing on this website remain the property of their respective owners.

