സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പു​​​ക​​​ള്‍ ത​​​ട​​​യാ​​​ന്‍ പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ങ്ങളുമായി റി​​​സ​​​ര്‍​വ് ബാ​​​ങ്ക്

പ​​​ര​​​വൂ​​​ര്‍: ഓ​​​ണ്‍​ലൈ​​​ന്‍ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സൈ​​​ബ​​​ര്‍ ത​​​ട്ടി​​​പ്പു​​​ക​​​ള്‍ ത​​​ട​​​യാ​​​ന്‍ പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്താ​​​ന്‍ റി​​​സ​​​ര്‍​വ് ബാ​​​ങ്ക് നീ​​​ക്കം. 10,000 രൂ​​​പ​​​യ്ക്ക് മു​​​ക​​​ളി​​​ലു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ള്‍​ക്ക് ഒ​​​രു മ​​​ണി​​​ക്കൂ​​​ര്‍ വെ​​​യ്​​​റ്റിം​​​ഗ് ടൈം ​​​ഏ​​​ര്‍​പ്പെ​​​ടു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള മാ​​​റ്റ​​​ങ്ങ​​​ളാ​​​ണ് ആ​​​ര്‍​ബി​​​ഐ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ഇ​​​വ പ്രാ​​​ബ​​​ല്യ​​​ത്തി​​​ല്‍ വ​​​രു​​​ത്തു​​​ന്ന​​​തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി മേ​​​യ് എ​​​ട്ടു​​​വ​​​രെ പൊ​​​തു​​​ജ​​​നാ​​​ഭി​​​പ്രാ​​​യം തേ​​​ടാ​​​നും ആ​​​ര്‍​ബി​​​ഐ തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​തി​​​ല്‍നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍കൂ​​​ടി പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും അ​​​ന്തി​​​മതീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​ക​​​യെ​​​ന്നും റി​​​സ​​​ര്‍​വ് ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

10,000 രൂ​​​പ​​​യ്ക്ക് മു​​​ക​​​ളി​​​ലു​​​ള്ള ഓ​​​രോ ഇ​​​ട​​​പാ​​​ടിനും വെ​​​യ്റ്റിം​​​ഗ് ടൈം

രാ​​​ജ്യ​​​ത്ത് ഡി​​​ജി​​​റ്റ​​​ല്‍ ത​​​ട്ടി​​​പ്പ് അ​​​നു​​​ദി​​​നം ക്ര​​​മാ​​​തീ​​​ത​​​മാ​​​യി വ​​​ര്‍​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പ്ര​​​തി​​​രോ​​​ധ നീ​​​ക്ക​​​ങ്ങ​​​ള്‍ ആ​​​ര്‍​ബി​​​ഐ സ​​​ജീ​​​വ​​​മാ​​​ക്കു​​​ന്ന​​​ത്. 10,000 രൂ​​​പ​​​യ്ക്ക് മു​​​ക​​​ളി​​​ലു​​​ള്ള ഓ​​​രോ ഇ​​​ട​​​പാ​​​ടിനും കൂ​​​ള്‍ ഓ​​​ഫ് പീ​​​രീ​​​ഡ് അ​​​ഥ​​​വാ വെ​​​യ്റ്റിം​​​ഗ് ടൈം ​​​ഏ​​​ര്‍​പ്പെ​​​ടു​​​ത്തും.ഇ​​​തു​​​വ​​​ഴി ഈ ​​​സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ല്‍ ഉ​​​പ​​​യോ​​​ക്താ​​​വി​​​ന് ഇ​​​ട​​​പാ​​​ട് റ​​​ദ്ദ് ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​സ​​​രം ല​​​ഭി​​​ക്കും. പ​​​ണം അ​​​യ​​​ച്ചുക​​​ഴി​​​ഞ്ഞാ​​​ലും ഒ​​​രു മ​​​ണി​​​ക്കൂ​​​ര്‍ ക​​​ഴി​​​ഞ്ഞ് മാ​​​ത്ര​​​മേ സ്വീ​​​ക​​​ര്‍​ത്താ​​​വി​​​ലേ​​​ക്ക് എ​​​ത്തു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്ന് വ്യ​​​ക്തം. ഈ ​​​ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന ആ​​​ളി​​​ലേ​​​ക്ക് ത​​​ന്നെ​​​യാ​​​ണ് പ​​​ണം എ​​​ത്തു​​​ന്ന​​​തെ​​​ന്ന് കൃ​​​ത്യ​​​മാ​​​യി സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ന്‍ ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് സാ​​​ധി​​​ക്കും. ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ല്‍ ഇ​​​ട​​​പാ​​​ട് ത​​​ട്ടി​​​പ്പാ​​​ണ​​​ന്ന് സം​​​ശ​​​യം തോ​​​ന്നി​​​യാ​​​ല്‍ അ​​​ത് കാ​​​ന്‍​സ​​​ല്‍ ചെ​​​യ്യാ​​​നും സാ​​​ധി​​​ക്കും.

70 വ​​​യ​​​സി​​​നു​​​ മു​​​ക​​​ളി​​​ല്‍ ഉ​​​ള്ള​​​വർക്ക് 50,000 രൂ​​​പ​​​യ്ക്ക് മു​​​ക​​​ളി​​​ലു​​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍​ക്ക് ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ന്‍റെ അ​​​നു​​​വാ​​​ദം നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കും

70 വ​​​യ​​​സി​​​നു​​​ മു​​​ക​​​ളി​​​ല്‍ ഉ​​​ള്ള​​​വ​​​രെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം 50,000 രൂ​​​പ​​​യ്ക്ക് മു​​​ക​​​ളി​​​ലു​​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍​ക്ക് വി​​​ശ്വ​​​സ്ത​​​നാ​​​യ ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ന്‍റെ അ​​​നു​​​വാ​​​ദം നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് ആ​​​ര്‍​ബി​​​ഐ​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള മ​​​റ്റൊ​​​രു നി​​​ര്‍​ദേ​​​ശം. പ്രാ​​​യ​​​മാ​​​യ​​​വ​​​ര്‍ ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ല്‍ വീ​​​ഴാ​​​തി​​​രി​​​ക്കാ​​​ന്‍ വേ​​​ണ്ടി​​​യാ​​​ണി​​​ത്. എ​​​ന്നാ​​​ല്‍, മ​​​ര്‍​ച്ച​​​ന്‍റ് പേ​​​യ്മെ​​​ന്‍റു​​​ക​​​ള്‍, ഓ​​​ട്ടോ ചെ​​​ക്ക് ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യെ ഇ​​​തി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കും. വ്യ​​​ക്തി​​​ക​​​ള്‍ ത​​​മ്മി​​​ലു​​​ള്ള ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍​ക്ക് മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും ഈ ​​​നി​​​ബ​​​ന്ധ​​​ന ബാ​​​ധ​​​ക​​​മാ​​​കു​​​ക.

മി​​​നി​​​മം 25 ല​​​ക്ഷം പ​​​രി​​​ധി

ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ള്‍​ക്ക് സാ​​​ധാ​​​ര​​​ണ ഗ​​​തി​​​യി​​​ല്‍ ഒ​​​രു വ​​​ര്‍​ഷം നി​​​ശ്ചി​​​ത തു​​​ക മാ​​​ത്ര​​​മേ സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ക​​​ഴി​​​യൂ എ​​​ന്ന പ​​​രി​​​ധി വ​​​യ്ക്കാ​​​നും റി​​​സ​​​ര്‍​വ് ബാ​​​ങ്ക് ആ​​​ലോ​​​ചി​​​ക്കു​​​ന്നു. മി​​​നി​​​മം 25 ല​​​ക്ഷം പ​​​രി​​​ധി വ​​​യ്ക്ക​​​ണ​​​മെ​​​ന്ന നി​​​ര്‍​ദേ​​​ശ​​​മാ​​​ണ് നി​​​ല​​​വി​​​ല്‍ ആ​​​ര്‍​ബി​​​ഐ​​​ക്ക് മു​​​ന്നി​​​ലു​​​ള്ള​​​ത്. ഉ​​​യ​​​ര്‍​ന്ന വ​​​രു​​​മാ​​​ന​​​വും മ​​​റ്റു​​​മു​​​ള്ള​​​വ​​​ര്‍​ക്ക് ഈ ​​​പ​​​രി​​​ധി ഉ​​​ണ്ടാ​​​കി​​​ല്ല . അ​​​ല്ലാ​​​ത്ത​​​വ​​​ര്‍​ക്ക് പ​​​രി​​​ധി​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ തു​​​ക വ​​​ന്നാ​​​ല്‍ ഷാ​​​ഡോ ക്രെ​​​ഡി​​​റ്റ് എ​​​ന്ന പേ​​​രി​​​ല്‍ സൂ​​​ക്ഷി​​​ക്കും. ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ യ​​​ഥാ​​​ര്‍​ഥ​​​മെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന തെ​​​ളി​​​വ് ബാ​​​ങ്കി​​​ന് സ​​​മ​​​ര്‍​പ്പി​​​ച്ചാ​​​ല്‍ പ​​​ണം അ​​​ക്കൗ​​​ണ്ടി​​​ല്‍ എ​​​ത്തു​​​ക​​​യും ചെ​​​യ്യും. ഇ​​​ല്ല​​​ങ്കി​​​ല്‍ പ​​​ണം വ​​​ന്ന അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് തി​​​രി​​​കെ പോ​​​കും.

കി​​​ല്‍ സ്വി​​​ച്ച് . സം​​​വി​​​ധാ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും പരി​ഗണനയിൽ

കി​​​ല്‍ സ്വി​​​ച്ച് എ​​​ന്ന സം​​​വി​​​ധാ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​തും ആ​​​ര്‍​ബി​​​ഐ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ട്. ഡി​​​ജി​​​റ്റ​​​ല്‍ അ​​​റ​​​സ്റ്റ് പോ​​​ലു​​​ള്ള ത​​​ട്ടി​​​പ്പു​​​ക​​​ളി​​​ല്‍​ പെ​​​ട്ടു​​​വെ​​​ന്ന് സം​​​ശ​​​യം തോ​​​ന്നി​​​യാ​​​ല്‍ ഒ​​​റ്റ ബ​​​ട്ട​​​ണ്‍ ഞെ​​​ക്കി​​​യാ​​​ല്‍ സ്വ​​​ന്തം അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള എ​​​ല്ലാ ഓ​​​ണ്‍​ലൈ​​​ന്‍ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ളും ഒ​​​റ്റ​​​യ​​​ടി​​​ക്ക് മ​​​ര​​​വി​​​പ്പി​​​ക്കാ​​​ന്‍ ഈ ​​​സം​​​വി​​​ധാ​​​നം വ​​​ഴി സാ​​​ധി​​​ക്കു​​​മെ​​​ന്ന് ആ​​​ര്‍​ബി​​​ഐ അ​​​ധി​​​കൃ​​​ത​​​ര്‍ സൂ​​​ചി​​​പ്പി​​​ച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →