രാ​ജ​സ്ഥാ​നി​ലെ ജ​ൽ ജീ​വ​ൻ മി​ഷ​ൻ അ​ഴി​മ​തി​ : ഐ​എ​എ​സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ബോ​ധ് അ​ഗ​ർ​വാ​ൾ റി​മാ​ൻ​ഡിൽ

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജ​ൽ ജീ​വ​ൻ മി​ഷ​ൻ (ജെ​ജെ​എം) അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ഐ​എ​എ​സ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ സു​ബോ​ധ് അ​ഗ​ർ​വാ​ളി​നെ മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ (എ​സി​ബി) അ​ഞ്ച് ദി​വ​സ​ത്തെ റി​മാ​ൻ​ഡ് ആ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.
വ​ലി​യ തോ​തി​ലു​ള്ള ത​ട്ടി​പ്പും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ന​ട​ന്നി​ട്ടു​ണ്ടെ​ന്നും, കേ​സി​ന്‍റെ എ​ല്ലാ വ​ശ​ങ്ങ​ളും അ​ന്വേ​ഷി​ക്കു​ന്ന​തി​ന് ചോ​ദ്യം ചെ​യ്യ​ലി​ന് അ​ഞ്ച് ദി​വ​സ​ത്തെ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സാ​മ്പ​ത്തി​ക, സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ​ക്ക് പു​റ​മേ, ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രാ​തി​ക​ൾ അ​വ​ഗ​ണി​ച്ചു​

പി​എ​ച്ച്ഇ​ഡി​യി​ൽ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു സു​ബോ​ധ് അ​ഗ​ർ​വാ​ൾ. ജെ​ജെ​എം സ്കീം ​പ്ര​കാ​രം ശ്രീ ​ഗ​ണ​പ​തി ട്യൂ​ബ്‌​വെ​ല്ലി​നും ശ്രീ ​ശ്യാം ട്യൂ​ബ്‌​വെ​ല്ലി​നു​മെ​തി​രാ​യ പ​രാ​തി​ക​ൾ അ​വ​ഗ​ണി​ച്ചു​വെ​ന്നും ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ടെ​ൻ​ഡ​ർ ന​ൽ​കി​യെ​ന്നു​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണം. ഇ​തേ കേ​സി​ൽ, പ​ബ്ലി​ക് ഹെ​ൽ​ത്ത് എ​ഞ്ചി​നീ​യ​റിം​ഗ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ ഒ​മ്പ​ത് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. 2024 ൽ ​ആ​രം​ഭി​ച്ച അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​തു​വ​രെ 11 പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു​വെ​ന്നും മ​റ്റ് മൂ​ന്ന് പേ​ർ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണെ​ന്നും എ​സി​ബി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഗോ​വി​ന്ദ് ഗു​പ്ത പ​റ​ഞ്ഞു.

ഗു​രു​ത​ര​മാ​യ ന​ട​പ​ടി​ക്ര​മ ലം​ഘ​ന​ങ്ങ​ൾ .

കേ​സി​ൽ, ഫെ​ബ്രു​വ​രി 17 ന് ​എ​സി​ബി, ജ​യ്പൂ​ർ, ബാ​ർ​മ​ർ, ജ​ലൂ​ർ, സി​ക്കാ​ർ, ബി​ഹാ​ർ, ജാ​ർ​ഖ​ണ്ഡ്, ഡ​ൽ​ഹി, രാ​ജ​സ്ഥാ​ൻ തു​ട​ങ്ങി 15 സ്ഥ​ല​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി. അ​ന്വേ​ഷ​ണ​ത്തി​ൽ വ്യാ​ജ ബി​ല്ലിം​ഗ്, സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ, ടെ​ൻ​ഡ​ർ പ്ര​ക്രി​യ​യി​ലെ ഗു​രു​ത​ര​മാ​യ ന​ട​പ​ടി​ക്ര​മ ലം​ഘ​ന​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →