അ​​​ഞ്ചു ജി​​​ല്ല​​​ക​​​ളിൽ യു​​​ഡി​​​എ​​​ഫി​​​ന് മി​​​ക​​​ച്ച ഭൂ​​​രി​​​പ​​​ക്ഷം ന​​​ൽ​​​കു​​​മെന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ

​​​ലു​​​വ: എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, പ​​​ത്ത​​​നം​​​തി​​​ട്ട, വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് സ​​​മ്പൂ​​​ർ​​​ണ വി​​​ജ​​​യ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ഈ ​​​അ​​​ഞ്ചു ജി​​​ല്ല​​​ക​​​ളാ​​​കും യു​​​ഡി​​​എ​​​ഫി​​​ന് സം​​​സ്ഥാ​​​ന​​​ത്തു മി​​​ക​​​ച്ച ഭൂ​​​രി​​​പ​​​ക്ഷം ന​​​ൽ​​​കു​​​ന്ന​​​ത് . 43 സീ​​​റ്റു​​​ക​​​ൾ ഈ ​​​ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. മി​​​ക​​​ച്ച വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​നം യു​​​ഡി​​​എ​​​ഫി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​ണ്. ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നു​​​കൂ​​​ടി ആ​​​ളു​​​ക​​​ൾ എ​​​ത്തി​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ വോ​​​ട്ടിം​​​ഗ് ഇ​​​തി​​​നും മു​​​ക​​​ളി​​​ലാ​​​കു​​​മാ​​​യി​​​രു​​​ന്നു. മി​​​ക​​​ച്ച ടീം​​​വ​​​ർ​​​ക്കാ​​​യി​​​രു​​​ന്നു യു​​​ഡി​​​എ​​​ഫി​​​ന്‍റേ​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ഖംവെച്ച പ​​​ര​​​സ്യ പ്ര​​​ചാ​​​ര​​​ണ​​​ബോ​​​ർ​​​ഡു​​​ക​​​ൾ യു​​​ഡി​​​എ​​​ഫി​​​ന് ഗു​​​ണ​​​മാ​​​യി

35 വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ലെ താ​​​ൻ ക​​​ണ്ട ഏ​​​റ്റ​​​വും മി​​​ക​​​ച്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും ഏ​​​കോ​​​പ​​​ന​​​വു​​​മാ​​​ണ് ഇ​​​ക്കു​​​റി​​​യു​​​ണ്ടാ​​​യ​​​ത്. യു​​​ഡി​​​എ​​​ഫി​​​ൽ​​​നി​​​ന്ന് അ​​​ക​​​ന്നു​​​പോ​​​യ​​​വ​​​ർ ശ​​​ക്ത​​​മാ​​​യി തി​​​രി​​​ച്ചു​​​വ​​​ന്നു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ഖം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ര​​​സ്യ പ്ര​​​ചാ​​​ര​​​ണ​​​ബോ​​​ർ​​​ഡു​​​ക​​​ൾ തെ​​​രു​​​വോ​​​ര​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ വ​​​ച്ച​​​ത് യു​​​ഡി​​​എ​​​ഫി​​​ന് ഗു​​​ണ​​​മാ​​​യെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. അ​​​മി​​​ത​​​മാ​​​യ പ്ര​​​ചാ​​​ര​​​ണം സ​​​ർ​​​ക്കാ​​​ർ ചെ​​​ല​​​വി​​​ൽ ന​​​ട​​​ത്തി എ​​​ന്ന ബോ​​​ധ്യം ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ണ്ടെ​​​ന്നും വി.​​​ഡി. സ​​​തീ​​​ശ​​​ൻ ആ​​​ലു​​​വ​​​യി​​​ൽ പ​​​റ​​​ഞ്ഞു.
,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →