കടലില്‍ കുളിക്കാനിറങ്ങിയ ഒഡീഷ സ്വദേശിനി മുങ്ങിമരിച്ചു

വര്‍ക്കല | ഇടവ ശ്രീയേറ്റില്‍ കടലില്‍ കുളിക്കാനിറങ്ങിയ ഒഡീഷ സ്വദേശിനി മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു യുവതികളെ രക്ഷപ്പെടുത്തി. ഒഡീഷ ഖോര്‍ഡ ബലുഗോണ്‍ സുഭാഷ് മാര്‍ഗില്‍ ബിജയകുമാറിന്റെയും മംമ്തയുടെയും മകള്‍ പ്രിയങ്ക സാഹോ (19) ആണ് മരിച്ചത്. ഏപ്രിൽ 4 ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.

ശക്തമായ തിരയില്‍പ്പെട്ട് ഇവര്‍ മുങ്ങിത്താഴുക യായിരുന്നു

സുഹൃത്തുക്കളായ മൂന്ന് യുവതികള്‍ക്കൊപ്പമാണ് പ്രിയങ്ക കടലില്‍ കുളിക്കാനിറങ്ങിയത്. ശക്തമായ തിരയില്‍പ്പെട്ട് ഇവര്‍ മുങ്ങിത്താഴുക യായിരുന്നു. ഇതുകണ്ട് മറ്റൊരു യുവതി ബഹളംവെച്ചതിനെ തുടര്‍ന്ന് നാട്ടുകാരും മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും എത്തി രണ്ടുപേരെ രക്ഷപ്പെടുത്തി. പ്രിയങ്കയെയും ഇവര്‍ കരയ്‌ക്കെത്തിച്ച് ആംബുലന്‍സില്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെള്ളിയാഴ്ചയാണ് അവധിയാഘോഷിക്കാന്‍ വര്‍ക്കലയിലെത്തിയത്

ബെംഗളൂരുവില്‍ വിവിധ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന നാലുപേരും വെള്ളിയാഴ്ചയാണ് അവധിയാഘോഷിക്കാന്‍ വര്‍ക്കലയിലെത്തിയത്. ഇടവ മാന്തറയിലെ ഹോംസറ്റേയിലായിരുന്നു താമസം. ശനിയാഴ്ച വൈകീട്ടാണ് കടലില്‍ കുളിക്കാനെത്തിയത്. ബെംഗളൂരുവില്‍ എയ്‌റോ ഡൈനാമിക് പൈലറ്റ് കോഴ്‌സ് വിദ്യാര്‍ഥിനിയായിരുന്നു പ്രിയങ്ക. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →