മുംബൈ: മഹാരാഷ്ടയിൽ ആൾദൈവമെന്ന് അറിയപ്പെടുന്ന വിഐപി ജ്യോത്സ്യൻ നാസിക് സ്വദേശി അശോക് ഖരാത്തി (67) യെ കഴിഞ്ഞ 19ന് അറസ്റ്റ് ചെയ്തതിരുന്നു. ഹിപ്നോട്ടിസമെന്ന് പറഞ്ഞ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചുവെന്ന 35കാരിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ഇയാളുടെ അറസ്റ്റിനെ തുടർന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഖരാത്ത് ക്യാപ്റ്റൻ എന്നാണ് ഇയാൾ സ്വയം വിശേഷിപ്പിച്ചിരുന്നത്.
രഹസ്യ കാമറ സ്ഥാപിച്ചിരുന്നു.
പ്രതിയുടെ ഓഫീസിനുള്ളിൽ രഹസ്യ കാമറ സ്ഥാപിച്ചിരുന്നു. ഇതിൽനിന്ന് ഇയാളെ കാണാനെത്തുന്ന സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോകൾ പോലീസിന് ലഭിച്ചു. അറസ്റ്റിന് പിന്നാലെ ഇയാളുമായി ബന്ധമുള്ള ഉന്നത രാഷ്ട്രീയനേതാക്കളുടെ പേരുകളും പുറത്ത് വന്നു. ഇതോടെ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
ഏഴ് പീഡനക്കേസും രണ്ട് സാമ്പത്തിക തട്ടിപ്പ് കേസും
എസ്ഐടിയുടെ അന്വേഷണത്തിൽ 150ലേറെ സ്ത്രീകളെ ചൂഷണം ചെയ്തതായി കണ്ടെത്തി. ഖരാത്തിന്റെ ഓഫീസ് പൂട്ടി സീൽ ചെയ്തു. മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. നിലവിൽ ഏഴ് പീഡനക്കേസും രണ്ട് സാമ്പത്തിക തട്ടിപ്പ് കേസുമാണ് അശോക് ഖരാത്തിനെതിരെ എടുത്തിരിക്കുന്നത്. പുതിയ പരാതികൾ ദിവസവും വരുന്നുവെന്ന് പോലീസ് പറയുന്നു.
Tags : VIP arrest women
