എ​​​ഫ്സി​​​ആ​​​ർ​​​എ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ ഇന്ന് പാർലമന്റിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ (എ​​​ഫ്സി​​​ആ​​​ർ​​​എ) നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ ഇ​​​ന്നു (ഏപ്രിൽ 1) പാ​​​സാ​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം. പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കും പാ​​​സാ​​​ക്ക​​​ലി​​​നു​​​മാ​​​യി ബി​​​ൽ ലോ​​​ക്സ​​​ഭ​​​യു​​​ടെ ഇ​​​ന്ന​​​ത്തെ കാ​​​ര്യ​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കി​​​ടെ​​​ലാണ് വി​​​വാ​​​ദ​​​മാ​​​യ ബിൽ പാർലമെന്റിലെത്തുന്നത്. പ്ര​​​തി​​​പ​​​ക്ഷം എ​​​തി​​​ർ​​​ത്താ​​​ലും ശ​​​ബ്‌​​​ദ​​​വോ​​​ട്ടോ​​​ടെ ബി​​​ൽ പാ​​​സാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു സാ​​​ധി​​​ക്കും.

ബി​​​ൽ ഇ​​​ന്നു​​​ത​​​ന്നെ പാ​​​സാ​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നേ​​​ര​​​ത്തേ​​​യു​​​ള്ള തീ​​​രു​​​മാ​​​നം.

ബി​​​ൽ ഇ​​​ന്നു​​​ത​​​ന്നെ പാ​​​സാ​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നേ​​​ര​​​ത്തേ​​​യു​​​ള്ള തീ​​​രു​​​മാ​​​നം. ബി​​​ല്ലി​​​ന്മേ​​​ൽ മ​​​റ്റാ​​​രു​​​മാ​​​യി ഇ​​​നി ച​​​ർ​​​ച്ച​​​യി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര ന്യൂ​​​ന​​​പ​​​ക്ഷ, പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു ഇ​​​ന്ന​​​ലെ വ്യ​​​ക്ത​​​മാ​​​ക്കി. പ്ര​​​തി​​​പ​​​ക്ഷ​​​വും ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ​​​ സ​​​മി​​​തി​​​യും (സി​​​ബി​​​സി​​​ഐ) മ​​​താ​​​ധ്യ​​​ക്ഷ​​​ന്മാ​​​രും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തു​​​ പ്ര​​​കാ​​​രം ബി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​ക്കു വി​​​ട​​​ണോ​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യും ഇ​​​ന്നു രാ​​​വി​​​ലെ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും.

ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ക്കു​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ

എ​​​ഫ്സി​​​ആ​​​ർ​​​എ ബി​​​ൽ പാ​​​സാ​​​ക്കു​​​ന്ന​​​ത് ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ക്കു​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ അ​​​റി​​​യി​​​ച്ചു. കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​യി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ ചേ​​​രു​​​ന്ന ഇ​​​ന്ത്യാ മു​​​ന്ന​​​ണി യോ​​​ഗം ഇ​​​ക്കാ​​​ര്യം ച​​​ർ​​​ച്ച ചെ​​​യ്യും.
ബി​​​ല്ലി​​​നെ​​​തി​​​രേ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന​​​ക​​​ത്തും പു​​​റ​​​ത്തും പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​മെ​​​ന്ന് കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു. പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു പു​​​റ​​​ത്ത് രാ​​​വി​​​ലെ 10.30ന് ​​​എം​​​പി​​​മാ​​​ർ ധ​​​ർ​​​ണ ന​​​ട​​​ത്തും. മു​​​തി​​​ർ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ന്ത്യ മു​​​ന്ന​​​ണി എം​​​പി​​​മാ​​​ർ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ തി​​​ര​​​ക്ക് മാ​​​റ്റി​​​വ​​​ച്ച് ബി​​​ല്ലി​​​ന്‍റെ ഗൗ​​​ര​​​വം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള എം​​​പി​​​മാ​​​ർ ഇ​​​ന്നു രാ​​​വി​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​ത്തും.

ക​​​ടു​​​ത്ത വ്യ​​​വ​​​സ്ഥ​​​ക​​​ളടങ്ങുന്ന ബി​​​ല്ല് ക​​​ഴി​​​ഞ്ഞ 25നാ​​​ണ് ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ എ​​​ഫ്സി​​​ആ​​​ർ​​​എ ലൈ​​​സ​​​ൻ​​​സ് പു​​​തു​​​ക്കി കി​​​ട്ടാ​​​തി​​​രി​​​ക്കു​​​ക, റ​​​ദ്ദാ​​​ക്കി​​​യ ലൈ​​​സ​​​ൻ​​​സ് പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​തി​​​രി​​​ക്കു​​​ക, നി​​​ല​​​വി​​​ലെ ലൈ​​​സ​​​ൻ​​​സ് സ​​​റ​​​ണ്ട​​​ർ ചെ​​​യ്യു​​​ക തു​​​ട​​​ങ്ങി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​ദേ​​​ശ ഫ​​​ണ്ട് ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​ർ​​​ജി​​​ച്ചെ​​​ടു​​​ത്ത ആ​​​സ്തി​​​ക​​​ൾ നി​​​ശ്ചി​​​ത അ​​​ഥോ​​​റി​​​റ്റി​​​ക്കു സ്ഥി​​​ര​​​മാ​​​യി ഏ​​​റ്റെ​​​ടു​​​ക്കാ​​​മെ​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക​​​ടു​​​ത്ത വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ ബി​​​ല്ല് ക​​​ഴി​​​ഞ്ഞ 25നാ​​​ണ് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​ സ​​​ഹ​​​മ​​​ന്ത്രി നി​​​ത്യാ​​​ന​​​ന്ദ റാ​​​യ് ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →