പിതാവുമായുള്ള തർക്കം : 4 വയസുകാരനെ കാലിൽ തൂക്കി നിലത്തെറിഞ്ഞു

മുംബൈ | അച്ഛനുമായുള്ള ചെറിയ തർക്കത്തിന്റെ പേരിൽ നാല് വയസ്സുകാരനായ ബാലനെ യുവാവ് അതിക്രൂരമായി മർദിച്ചു. മഹാരാഷ്ട്രയിലെ വസായ് മേഖലയിൽ ഒരു ഹൗസിംഗ് സൊസൈറ്റിയിൽ നടന്ന ഈ ഞെട്ടിപ്പിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പ്രതിയായ സന്ദീപ് പവാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

കുട്ടിയെ വീണ്ടും നിലത്തേക്ക് വലിച്ചെറിഞ്ഞു.

പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ മറ്റ് കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന വിഘ്‌നേഷ് എന്ന നാല് വയസ്സുകാരനാണ് ആക്രമണത്തിന് ഇരയായത്. കുട്ടിയുടെ അച്ഛനുമായി നിസ്സാര കാര്യത്തിന് വഴക്കിട്ട സന്ദീപ് പവാർ എന്നയാളാണ് ഈ ക്രൂരത ചെയ്തത്. ഓട്ടോയിൽ ഇരുന്ന കുട്ടിയുടെ കാലുകളിൽ പിടിച്ച് വലിച്ചെടുത്ത് നിലത്തെറിയുകയും, തുടർന്ന് സമീപത്തെ കെട്ടിടത്തിനടുത്തുള്ള ഇരുമ്പ് ദണ്ടിൽ കുട്ടിയുടെ തല അടിക്കുകയും ചെയ്തതായി ദൃശ്യങ്ങളിൽ കാണാം. പ്രതി കുട്ടിയെ വീണ്ടും നിലത്തേക്ക് വലിച്ചെറിഞ്ഞു.

കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഐ സി യു വിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ക്രൂരമായ ഈ ആക്രമണം പ്രദേശവാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →