റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് വ്യോമപാത അടച്ച് സ്പെയിന്‍

March 31, 2026 - 5:04 am

മാഡ്രിഡ് | ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളില്‍ പങ്കുചേരുന്ന അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് വ്യോമപാത അടച്ച് സ്പെയിന്‍. ഇറാന്‍ ആക്രമണത്തിനായി സംയുക്ത സൈനിക താവളങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് അമേരിക്കയെ നേരത്തേ സ്പെയിന്‍ വിലക്കിയിരുന്നു. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട ഒരു സൈനിക നീക്കത്തിനും തങ്ങളുടെ സൈനിക താവളങ്ങളോ വ്യോമപാതയോ ഉപയോഗിക്കാന്‍ അനുവാദം നല്‍കില്ലെന്ന് സ്പെയിന്‍ പ്രതിരോധ മന്ത്രി മാര്‍ഗരിറ്റ റോബിള്‍സ് വ്യക്തമാക്കി.

യു എസ്- ഇസ്റായേല്‍ ആക്രമണങ്ങൾ ‘അവിവേകപൂര്‍ണവും നിയമവിരുദ്ധവും’

നാറ്റോ സഖ്യത്തിലെ അംഗമായ സ്പെയിനിന്റെ നടപടി അമേരിക്കക്ക് വലിയ തിരിച്ചടിയാണ്. പശ്ചിമേഷ്യയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്ന യു എസ് യുദ്ധവിമാനങ്ങള്‍ക്ക് ഇനി സ്പെയിനിനെ ചുറ്റിക്കറങ്ങി പോകേണ്ടിവരും. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധവും ഏകപക്ഷീയവുമായി ആരംഭിച്ച സംഘര്‍ഷത്തിന്റെ ഭാഗമാകില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സ്പെയിന്‍ ധനകാര്യ മന്ത്രി പറഞ്ഞു. ഇറാനെതിരെയുള്ള യു എസ്- ഇസ്റാഈല്‍ ആക്രമണങ്ങളെ ‘അവിവേകപൂര്‍ണവും നിയമവിരുദ്ധവും’ എന്നാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വിശേഷിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *