എ​ഫ്‍​സി​ആ​ർ​എ : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: എ​ഫ്‍​സി​ആ​ർ​എ ഭേ​ദ​ഗ​തി​യി​ൽ നി​ന്ന് പി​ന്തി​രി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു. ബി​ല്ലി​ലെ ചി​ല വ്യ​വ​സ്ഥ​ക​ള്‍ രാ​ജ്യ​ത്തെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.കേ​ന്ദ്ര സ​ർ​ക്കാ​ർ ഈ ​ഭേ​ദ​ഗ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​തി​ല്‍ നി​ന്ന് പി​ന്തി​രി​യ​ണം. വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്ക​ല്‍ നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​രം അ​നു​മ​തി പു​തു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ട്ടാ​ലോ, അ​ല്ലെ​ങ്കി​ല്‍ കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ പു​തു​ക്ക​ല്‍ ല​ഭ്യ​മാ​കാ​തെ​യാ​യാ​ലോ ര​ജി​സ്ട്രേ​ഷ​ന്‍ സ​ർ​ട്ടി​ഫി​ക്ക​റ്റ് റ​ദ്ദാ​ക്കി​യ​താ​യി ക​ണ​ക്കാ​ക്കു​മെ​ന്ന​താ​ണ് പു​തി​യ വ്യ​വ​സ്ഥ.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വി​ദേ​ശ സം​ഭാ​വ​ന​ക​ളും ആ​സ്തി​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​ന്ത്രി​ക്കു​ന്ന അ​ഥോ​റി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് പോ​കു​മെ​ന്ന​താ​ണ് പു​തി​യ ക​ര​ട് ബി​ല്ലി​ലെ വ്യ​വ​സ്ഥ. പൊ​തു​താ​ൽ​പ​ര്യ​ത്തി​ന് വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യാ​ൽ പ​രി​ഹ​രി​ക്കാ​ൻ 2010 ലെ ​വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്ക​ല്‍ നി​യ​ന്ത്ര​ണ നി​യ​മം പ​ര്യാ​പ്ത​മാ​ണ്.

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളുടെ ആ​ശ​ങ്ക​ക​ൾ ദൂ​രീ​ക​രി​ച്ച​ശേ​ഷ​മേ ബി​ല്ലി​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​വൂ

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​യ​രു​ന്ന ഈ ​ആ​ശ​ങ്ക​ക​ള്‍ യു​ക്തി​സ​ഹ​വും ഗൗ​ര​വ​മു​ള്ള​തു​മാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മു​ന്നോ​ട്ട് വെ​ച്ച ആ​ശ​ങ്ക​ക​ൾ ദൂ​രീ​ക​രി​ച്ച​ശേ​ഷ​മേ ബി​ല്ലി​ന്‍റെ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​വൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →