15 വയസ്സുകാരനെതിരെ ലൈംഗികാതിക്രമം : 63-കാരന്‍ പിടിയില്‍

മാവൂര്‍| 15 വയസ്സുള്ള വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയ കേസില്‍ 63-കാരന്‍ പിടിയില്‍. മാവൂര്‍ കായലം സ്വദേശി കണ്ടിയില്‍ വീട്ടില്‍ രാഘവനെയാണ് മാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മോഷണക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി

ഉത്സവപ്പറമ്പില്‍ നിന്നിരുന്ന വിദ്യാര്‍ഥിയെ രാഘവന്‍ തന്ത്രപൂര്‍വ്വം കൂടെക്കൂട്ടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ ഒരു മോഷണക്കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ലൈംഗികാതിക്രമം നടത്തുക യായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡനത്തിന് ഇരയായ വിദ്യാര്‍ഥി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാവൂര്‍ പോലീസ് കേസെടുത്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →