മ​ദ്യ​പി​ച്ചു​കൊ​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ മ​ദ്യ​പി​ച്ചു​കൊ​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ. മാർച്ച് 22 ഞാ​യ​റാ​ഴ്ച രാ​ത്രി ജ​യ​ദേ​വ ജം​ഗ്ഷ​നും ബി​ടി​എം ലേ​ഔ​ട്ടി​നും ഇ​ട​യി​ലാ​ണ് സം​ഭ​വം.സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു. മൂ​ന്ന് പേ​ർ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന​തും പു​റ​കി​ൽ ഇ​രി​ക്കു​ന്ന​യാ​ൾ ബി​യ​ർ കു​ടി​ക്കു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. വാ​ഹ​നം വ​ള​ഞ്ഞ്പു​ള​ഞ്ഞ് പോ​കു​ന്ന​തും കാ​ണാം.

മൂ​ന്നു​പേ​രും ഓ​ർ​ത്തോ​പീ​ഡി​ക് ഡോ​ക്ട​ർ​മാ​ർ

വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ധ​നു​ഷ് എ​സ്, അ​പൂ​ർ​വ, അ​വി​നാ​ശ് എ​ന്നി​വ​രെ തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. മൂ​ന്നു​പേ​രും ഓ​ർ​ത്തോ​പീ​ഡി​ക് ഡോ​ക്ട​ർ​മാ​രാ​ണ്.സ്കൂ​ട്ട​ർ ഓ​ടി​ച്ചി​രു​ന്ന ധ​നു​ഷ് ചി​ക്ക​ബ​ന​വാ​ര​യി​ലെ സ​പ്ത​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. അ​പൂ​ർ​വ വൈ​ദേ​ഹി ആ​ശു​പ​ത്രി​യി​ലും, അ​വി​നാ​ഷ് രാ​മ​ന​ഗ​ര ജി​ല്ല​യി​ലെ ചാ​മു​ണ്ഡേ​ശ്വ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ജാ​മ്യ​ത്തി​ൽ വി​ട്ടു.

തി​ങ്ക​ളാ​ഴ്ച മൂ​വ​രെ​യും മൈ​ക്കോ ലേ​ഔ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. അ​വി​ടെ വ​ച്ച് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ജാ​മ്യ​ത്തി​ൽ വി​ട്ടു. ട്രി​പ്പി​ൾ റൈ​ഡിം​ഗ്, അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ക്ക​ൽ, ഹെ​ൽ​മെ​റ്റ് ഇ​ല്ലാ​ത്ത യാ​ത്ര, പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →