മൈസൂരുവിൽ ബസ് അപകടത്തിൽപ്പെട്ട് 4 മലയാളികൾ മരിച്ചു

മൈസൂരു: കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു. മൈസൂരു എക്‌സ്പ്രസ് ഹൈവേയിൽ മാർച്ച് 23 തിങ്കളാഴ്ച പുലർച്ചെ ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മരിച്ച നാലുപേരും മലയാളികളാണ്. മൃതദേഹങ്ങൾ ചന്നപട്ടണ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. . ഇവരേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന പി.കെ. ട്രാവൽസിന്റെ സ്ലീപ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസ് ഡിവൈഡറിൽ ഇടിച്ചുകയറി മറിയുകയായിരുന്നു എന്നാണ് വിവരം. ബസിലുണ്ടായിരുന്ന കൂടുൽപ്പേരും മലയാളികളായിരുന്നു. ഏതാനും പേർക്ക് പരിക്കേറ്റിട്ടുമുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →