തിരുവനന്തപുരം: നിയമസഭാ തരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരെ ജനങ്ങൾക്ക് നേരിട്ടു പരാതി നൽകാനായി സജ്ജമാക്കിയ സി വിജിൽ സംവിധാനത്തിന് മികച്ച പ്രതികരണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ.ഇന്നലത്തെ(മാർച്ച് 20 നുളള കണക്ക് പ്രകാരം സംസ്ഥാനത്താകെ 4585 പരാതികളാണ് ഒറ്റദിവസം കൊണ്ട് ആപ്പിലൂടെ ലഭിച്ചത്. ഇതിൽ 4528 പരാതികൾ പരിശോധിച്ച് തീർപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ളയിംഗ് സ്ക്വാഡുകൾക്കു സാധിച്ചു.
നടപടി എടുക്കാനെടുത്ത ശരാശരി സമയം വെറും 10 മിനിറ്റ് 45 സെക്കൻഡ് മാത്രം
ലഭിച്ച പരാതികളിൽ നടപടി എടുക്കാനെടുത്ത ശരാശരി സമയം വെറും 10 മിനിറ്റ് 45 സെക്കൻഡ് മാത്രമാണ്.തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച 100 മിനിറ്റ് എന്ന പരമാവധി സമയപരിധിക്കുള്ളിൽ തന്നെ 4402 കേസുകൾ പൂർണമായും പരിഹരിക്കാനായി.തീർപ്പാക്കിയ പരാതികളിൽ 4516 എണ്ണവും വസ്തുതാപരമായി ശരിയാണെന്നു കണ്ടെത്തി. കൂടുതൽ പരാതികൾ തീർപ്പാക്കിയതിൽ തിരുവനന്തപുരം ജില്ലയാണ് സംസ്ഥാനത്ത് ഒന്നാമതെത്തിയത്.
പരാതി ലഭിച്ചാൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടി സ്വീകരിക്കും.
പണവിതരണം, മദ്യവിതരണം, അനധികൃത പോസ്റ്ററുകൾ, വ്യാജവാർത്ത തുടങ്ങിയ ചട്ടലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾക്ക് സി വിജിൽ ആപ്പിലൂടെ തത്സമയം ചിത്രങ്ങളോ വീഡിയോകളോ സഹിതം അജ്ഞാതരായും പരാതി സമർപ്പിക്കാം. പരാതി ലഭിച്ചാൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടി സ്വീകരിക്കും.
