കൊച്ചി| ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിന് സമീപം ബൈക്ക് മെട്രോ തൂണില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കൂനമ്മാവ് കളത്തില്‍പ്പറമ്പില്‍ വീട്ടില്‍ റോയിയുടെ മകന്‍ അന്‍സല്‍ റോയി (24) ആണ് മരിച്ചത്. ഇന്നലെ( മാർച്ച് 13) പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് 462-ാം നമ്പര്‍ മെട്രോ പില്ലറില്‍ ഇടിക്കുകയായിരുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വീട്ടിലെത്തിയത്
ഗുരുതരമായി പരുക്കേറ്റ അന്‍സലിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അന്‍സല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വീട്ടിലെത്തിയത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ഇടപ്പള്ളി പെന്‍ റോഡിലെ തോപ്പില്‍ മേരി ക്യൂന്‍ ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിച്ചു.
